Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNewsKannurബാലതാരമായിരുന്ന ഹരി...

ബാലതാരമായിരുന്ന ഹരി മുരളിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

കണ്ണൂർ : രസികൻ ഉൾപ്പെടെയുള്ള സിനിമകളിൽ ബാലനടനായി അഭിനയിച്ച ഹരി മുരളി അന്തരിച്ചു. 27 വയസ്സായിരുന്നു.പയ്യന്നൂർ അന്നൂരിലെ വീട്ടിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കൊച്ചിയിൽ  വിഎഫ്എക്സ് ആർട്ടിസ്റ്റായി ജോലി ചെയ്യുകയായിരുന്നു. നാടക- സിനിമ നടൻ കെ. യു മുരളിയുടെയും പ്രസന്നയുടെയും മകനാണ്.

രസികൻ, അണ്ണൻ തമ്പി , മാടമ്പി, ഡോൺ, പട്ടണത്തിൽ ഭൂതം തുടങ്ങി പത്തോളം സിനിമകളിൽ ഹരി മുരളി ബാലതാരമായി അഭിനയിച്ചിട്ടുണ്ട്.സീരിയലുകളിലും അഭിനയിച്ചിരുന്നു.സഹോദരൻ ശ്രീമുരളി. മൃതദേഹം പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അമേരിക്കയിൽ ട്രംപിന്റെ വിശ്വസ്തൻ വെടിയേറ്റ് മരിച്ചു

വാഷിംഗ്‌ടൺ : അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വിശ്വസ്തനും വലതുപക്ഷ ആക്ടിവിസ്റ്റുമായ ചാര്‍ലി കിര്‍ക്ക് (31) വെടിയേറ്റ് മരിച്ചു. യൂട്ടവാലി സര്‍വകലാശാലയില്‍ ബുധനാഴ്ച നടന്ന ചടങ്ങിനിടെയാണു ചാർലി കിർക്ക് വെടിയേറ്റു കൊല്ലപ്പെത്. യുവജനസംഘടനയായ...

യുഎസ് യുദ്ധവിമാനങ്ങൾ ദക്ഷിണ ചൈന കടലിൽ തകർന്നുവീണു

വാഷിം​ഗ്ടൺ : അമേരിക്കയുടെ രണ്ട് യുദ്ധവിമാനങ്ങൾ ദക്ഷിണ ചൈന സമുദ്രാതിർത്തിയിൽ തകർന്നു വീണു.നിരീക്ഷണ പറക്കലിനിടെ യുഎസ് നാവികസേനയുടെ ഹെലികോപ്റ്ററും യുദ്ധവിമാനവുമാണ് കടലിൽ തകർന്നു വീണത്.ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം.ആളപായമില്ല വിമാനവാഹിനിയായ യുഎസ്എസ് നിമിറ്റ്സില്‍ നിന്ന്...
- Advertisment -

Most Popular

- Advertisement -