Wednesday, March 26, 2025
No menu items!

subscribe-youtube-channel

HomeEducationബാച്‌ലർ ഓഫ്...

ബാച്‌ലർ ഓഫ് ഡിസൈൻ കോഴ്‌സിലേക്ക് അപേക്ഷിക്കാം

തിരുവനന്തപുരം : കേരള സർക്കാരിനു കീഴിൽ കൊല്ലം ജില്ലയിൽ പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്‌നോളജി കേരള, ബാച്ചിലർ ഓഫ് ഡിസൈൻ (ഫാഷൻ ഡിസൈൻ) കോഴ്‌സിലേക്ക് അപേക്ഷിക്കാം.

അപേക്ഷകർ ഏതെങ്കിലും അംഗീകൃത പരീക്ഷ ബോർഡിന്റെ പ്ലസ് ടു യോഗ്യതാപരീക്ഷ വിജയിച്ചിരിക്കണം. എൽ.ബി.എസ് സെന്റർ നടത്തുന്ന പ്രവേശന പരീക്ഷ വിജയിക്കുന്നവർക്ക് മാത്രമേ ബാച്ലർ ഓഫ് ഡിസൈൻ കോഴ്‌സിന് ചേരാൻ അർഹതയുണ്ടാവുകയുള്ളു. കൂടുതൽ വിവരങ്ങൾക്കായി www.iftk.ac.in അല്ലെങ്കിൽ www.lbscentre.kerala.gov.in എന്നീ വെബ്‌സൈറ്റുകൾ സന്ദർശിക്കുക.

അപേക്ഷാ ഫീസ് ഓൺലൈനായി ഒടുക്കി അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 2024 മേയ് 31. കോഴ്‌സ് സംബന്ധിച്ചു കൂടുതൽ വിവരങ്ങൾക്ക് 9447710275 എന്ന നമ്പറിലും അപേക്ഷ സമർപ്പിക്കൽ സംബന്ധിച്ചു സംശയങ്ങൾക്ക് 0471-2560327 എന്ന നമ്പറിലും ബന്ധപ്പെടുക.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

അപേക്ഷ ക്ഷണിച്ചു

കോട്ടയം: സർക്കാർ സ്ഥാപനമായ എൽ.ബി.എസിന്റെ പാമ്പാടി ഉപകേന്ദ്രത്തിൽ ഡാറ്റ എൻട്രി ആൻഡ് ഓഫീസ് ഓട്ടോമേഷൻ, ടാലി എന്നീ കോഴ്‌സുകളിലെ ഒഴിവുള്ള ഏതാനും സീറ്റിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത എസ്.എസ്.എൽ.സി. ഫോൺ നമ്പർ: 0481-2505900...

മൂന്ന് കെ.എസ്.ആർ.ടി.സി ബസുകൾ കൂട്ടിയിടിച്ചു: 16 യാത്രക്കാർക്ക് പരിക്ക്

തിരുവല്ല:  തിരുവല്ല മുത്തൂരിൽ മൂന്ന് കെ.എസ്.ആർ.ടി.സി ബസുകൾ കൂട്ടിയിടിച്ചു. അപകടത്തിൽ സ്ത്രീകൾ ഉൾപ്പെടെ 16 യാത്രക്കാർക്ക് പരിക്ക്. ആരുടെയും പരിക്ക് ഗുരുതരമല്ല. ഇന്ന് വൈകീട്ട് 6.30 ന്  മുത്തൂർ എസ്.എൻ.ഡി.പി ശ്രീസരസ്വതി ക്ഷേത്രത്തിന്...
- Advertisment -

Most Popular

- Advertisement -