Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsAdoorഅടൂരിൽ യുഡിഎഫ്...

അടൂരിൽ യുഡിഎഫ് സ്ഥാനാര്‍ഥിക്ക് എതിരെ ലഘുലേഖ വിതരണം ചെയ്തതായി പരാതി

പത്തനംതിട്ട: അടൂര്‍ നിയോജജ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥിക്ക് എതിരെ ലഘുലേഖ വിതരണം ചെയ്തതായി പരാതി. യുഡിഎഫ് സ്ഥാനാര്‍ഥി സി വി ശാന്തകുമാര്‍ കൊലക്കേസ് പ്രതിയാണെന്ന് എഴുതിയുള്ള ലഘുലേഖയാണ് വിതരണം ചെയ്തത്.

സംഭവത്തില്‍ പരാതി നല്‍കിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ യുഡിഎഫ് സ്ഥാനാര്‍ഥി സി.വി. ശാന്തകുമാര്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞു. വിശ്വസിക്കുന്ന കല്ലേലി അപ്പൂപ്പനാണേ സത്യം. എനിക്കെതിരെ ഇങ്ങനെയൊരു കേസില്ല. എനിക്ക് അങ്ങനെയാകാനും കഴിയില്ല’. എന്ന് പറഞ്ഞായിരുന്നു സി വി ശാന്തകുമാര്‍ വികാരാധീനനായത്.

വ്യക്തിഹത്യ ചെയ്യാനും ഇല്ലായ്മ ചെയ്യാനുമാണ് ശ്രമിക്കുന്നു. ഞാനൊരിക്കലും കൊലക്കേസില്‍ പ്രതിയായിട്ടില്ല. ജീവന് ഭീഷണിയുണ്ട്. എനിക്ക് ആശ്രയിക്കാവുനുള്ളത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാത്രമാണ്. എന്റെ മൃതദേഹമായിരിക്കും ഇവിടെ നിന്ന് കൊണ്ടുപോകുന്നത്. എന്നെ എന്തിനാണ് ഇങ്ങനെ വേട്ടയാടുന്നത്’ എന്ന് പ്രതികരിച്ചു കൊണ്ടായിരുന്നു ശാന്തകുമാര്‍ വിങ്ങിപ്പൊട്ടിയത്.

തനിക്കെതിരെ ക്രിമിനൽ കേസുകൾ ഉണ്ടെന്ന് തെളിയിച്ചാൽ ആ നിമിഷം സ്ഥാനാർത്ഥിത്വം പിൻവലിക്കാൻ തയ്യാറാണ്. . തെരഞ്ഞെടുപ്പിന്റെ അവസാന ദിവസം വോട്ടർമാരെ സ്വാധീനിക്കാനായി എൽഡിഎഫ് വ്യാജ നോട്ടീസുകൾ ഇറക്കുകയാണെന്ന് യുഡിഎഫ് ആരോപിച്ചു.

എന്നാൽ യുഡിഎഫ് സ്ഥാനാര്‍ഥി സിവി ശാന്തകുമാറിനെതിരെ കൊലക്കേസ് പ്രതി സ്ഥാനാര്‍ഥി എന്ന തലക്കെട്ടോടെ മണ്ഡലത്തില്‍ ഉടനീളം ലഘുലേഖ വിതരണം ചെയ്ത സംഭവത്തില്‍ സിപിഐ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു.  പ്രവര്‍ത്തകരെ വിട്ടുതരണമെന്ന് ആവശ്യപ്പെട്ട് ഗോപകുമാറിന്റെ നേതൃത്വത്തില്‍ സിപിഐ പ്രവര്‍ത്തകര്‍ പൊലീസ് സ്റ്റേഷനില്‍ പ്രതിഷേധിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മലപ്പുറത്ത് ആശുപത്രിയിലെ ശുചിമുറി ബക്കറ്റിൽ നവജാതശിശുവിന്റെ മൃതദേഹം

മലപ്പുറം : മലപ്പുറത്ത് സ്വകാര്യ ആശുപത്രിയിലെ ശുചിമുറിയിൽ ബക്കറ്റിൽ നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തി .മലപ്പുറം നിലമ്പൂർ-അകമ്പാടത്തെ ആശുപത്രിയിൽ ആണ് സംഭവം.27ന് അർധരാത്രി ചാലിയാർ സ്വദേശിയായ യുവതി പ്രസവ വേദനയെത്തുടർന്ന് അമിത രക്തസ്രാവവുമായി എത്തിയെന്ന്...

മാനം തെളിഞ്ഞു അക്ഷരമുറ്റത്തേക്ക് കുരുന്നുകൾ എത്തി

തിരുവല്ല: വെള്ളപ്പൊക്കത്തെ തുടർന്ന് പ്രവേശനോത്സവം മാറ്റിവച്ച പെരിങ്ങര പഞ്ചായത്തിലെ അധ്യയനം ആരംഭിച്ചു.ചാത്തങ്കരി ഗവ.എൽ.പി. എസിൽ നടന്ന പഞ്ചായത്ത് തല പ്രവേശനോത്സവം പ്രസിഡന്റ് എബ്രഹാം തോമസ് ഉത്ഘാടനം ചെയ്തു. വാർഡ് മെമ്പർ ചന്ദ്രു എസ് കുമാർ...
- Advertisment -

Most Popular

- Advertisement -