Wednesday, October 14, 2026
No menu items!

subscribe-youtube-channel

HomeNewsതീർഥാടകർ വന്യമൃഗങ്ങൾക്ക്...

തീർഥാടകർ വന്യമൃഗങ്ങൾക്ക് ഭക്ഷണം നൽകരുത് : വനം വകുപ്പ്

ശബരിമല : ശബരിമലയിൽ എത്തുന്ന തീർത്ഥാടകർ യാത്രമധ്യേ വന്യമൃഗങ്ങൾക്ക് ഭക്ഷണസാധനങ്ങൾ യാതൊരു കാരണവശാലും നൽകാൻ പാടില്ലെന്ന് വനംവകുപ്പ് അധികൃതർ അറിയിച്ചു. വഴിയിലുടനീളം ഇത് സംബന്ധിച്ച അറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ചിലർ ഇത് ലംഘിക്കുന്നതായി ശ്രദ്ധയിൽപെട്ടിട്ടുണ്ട്.

വന്യമൃഗങ്ങൾക്ക് ഭക്ഷണം നൽകുമ്പോൾ ചില മൃഗങ്ങൾ ആക്രമണകാരികളാകാൻ സാധ്യതയുണ്ട്. അതുപോലെ ഭക്ഷണ അവശിഷ്ടങ്ങളും പൊതികളും അലക്ഷ്യമായിവലിച്ചെറിയാൻ പാടില്ല. പ്ലാസിറ്റിക് കവറുകൾ മൃഗങ്ങൾ ഭക്ഷിക്കാൻ ഇടയായാൽ അവ മരണപ്പെടാൻ സാധ്യതയുണ്ട്. അതിനാൽ ഭക്ഷണാവശിഷ്ടങ്ങൾ വേസ്റ്റ് ബിന്നുകളിൽ തന്നെ നിക്ഷേപിക്കണമെന്നും വനംവകുപ്പ് അധികൃതർ അഭ്യർത്ഥിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കാറ്ററിംഗ് യൂണിറ്റുകളിൽ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ വ്യാപക പരിശോധന: 8 കാറ്ററിംഗ് യൂണിറ്റുകളുടെ പ്രവർത്തനം നിർത്തിവയ്പിച്ചു

തിരുവനന്തപുരം : മധ്യ കേരളത്തിൽ കാറ്ററിംഗ് യൂണിറ്റുകൾ കേന്ദ്രീകരിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ് സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സിന്റെ നേതൃത്വത്തിൽ പരിശോധനകൾ നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. പൊതുജനങ്ങൾ വിവിധ ചടങ്ങുകളോടനുബന്ധിച്ചും അല്ലാതെയും...

നേപ്പാളിൽ വീണ്ടും പ്രളയ മുന്നറിയിപ്പ് : രക്ഷാപ്രവർത്തനം നിർത്തിവച്ചു

കഠ്മണ്ഡു : നേപ്പാളിൽ വീണ്ടും പ്രളയ മുന്നറിയിപ്പ്.നേപ്പാൾ-ചൈന അതിർത്തിയിൽ മണ്ണിടിച്ചിലിനെ തുടർന്ന് രൂപപ്പെട്ട തടാകം കവിഞ്ഞൊഴുകാൻ തുടങ്ങിയതോടെ രക്ഷാപ്രവർത്തനം താൽക്കാലികമായി നിർത്തിവച്ചു.ടിബറ്റൻ ഭാഗത്തുള്ള ഒരു അണക്കെട്ട് വീണ്ടും തകർന്നതായും ശക്തമായ വെള്ളമൊഴുക്ക് ഉണ്ടായതോടെ...
- Advertisment -

Most Popular

- Advertisement -