Monday, October 19, 2026
No menu items!

subscribe-youtube-channel

HomeNewsKottayamകുളിക്കാൻ ഇറങ്ങിയ...

കുളിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു

കോട്ടയം: മീനച്ചിലാറ്റിൽ കുളിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു. അയ്മനം പൂന്തോട്ടത്തിൽ പ്രേംജിയുടെ മകൻ അഭിഷേക് പി പി (24) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് നാലരയോട് കൂടിയായിരുന്നു സംഭവം. അയ്മനം കല്ലുമട പാലത്തിനടിയിൽ മീനച്ചിലാറ്റിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു യുവാക്കളുടെ സംഘം.

ഈ യുവാക്കൾ രാവിലെ മുതൽ  മീനച്ചിലാറ്റിൽ നീന്തി കളിക്കുന്നുണ്ടായിരുന്നതായി നാട്ടുകാർ പറഞ്ഞു. മീനച്ചിലാറ്റിൽ കുളിക്കുന്നതിനിടെ ഇരുകരകളിലേക്കും നീന്തുകയായിരുന്ന അഭിഷേക് കൈകൾ കുഴഞ്ഞ് മുങ്ങി പോകുകയായിരുന്നുവെന്ന് ഒപ്പം ഉണ്ടായിരുന്ന സുഹൃത്തുക്കൾ പറഞ്ഞു.

സുഹൃത്തുക്കൾ ബഹളം വച്ചതോടെ ഓടികൂടിയ നാട്ടുകാർ വിവരം കോട്ടയം അഗ്നിരക്ഷാസേന യൂണിറ്റ് സംഘത്തെ അറിയിച്ചു. അഗ്നിരക്ഷാസേന സംഘവും നാട്ടുകാരും ചേർന്ന് നടത്തിയ അരമണിക്കൂറോളം നീണ്ടുനിന്ന തിരച്ചിലിന് ഒടുവിലാണ് മീനച്ചിലാറ്റിൽ നിന്നും യുവാവിനെ കണ്ടെത്തിയത്. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വയനാട് ദുരന്തം : കാണാതായവരുടെ കരട് പട്ടിക പുതുക്കി

വയനാട് : വയനാട് ദുരന്തത്തിൽ  കാണാതായവരുടെ കരട് പട്ടിക പുതുക്കി. പുതിയ കണക്ക് അനുസരിച്ച്‌ 119 പേരാണ് കാണാമറയത്ത്. ആദ്യത്തെ  പട്ടികയില്‍ 128 പേരാണ് ഉണ്ടായിരുന്നത്. ഡിഎൻഎ ഫലം വന്നതോടെയാണ്  കാണാതായവരുടെ എണ്ണത്തിൽ...

എടത്വ പള്ളിയില്‍ നിന്ന് നിരണത്തേക്ക് കാല്‍നട തീര്‍ഥാടനം

എടത്വ: സെന്റ് ജോര്‍ജ് ഫൊറോനായുടെ നേതൃത്വത്തില്‍ കാല്‍നടയായി മാര്‍ത്തോമാശ്ലീഹായുടെ പാദസ്പര്‍ശമേറ്റ നിരണത്തേക്ക് തീര്‍ഥാടനം നടത്തി. 19-ാം മത് നിരണം തീര്‍ഥാടനം വികാരി ഫാ. ജോസഫ് കളരിയ്ക്കല്‍ ഉദ്ഘാടനം നിര്‍വഹിച്ചു. രാവിലെ 10 ന് എടത്വ...
- Advertisment -

Most Popular

- Advertisement -