Saturday, October 17, 2026
No menu items!

subscribe-youtube-channel

HomeNewsആലിന്റെ മാതാപിതാക്കളെ...

ആലിന്റെ മാതാപിതാക്കളെ ആദരിച്ച് വൈസ് മെൻ  ക്ലബ് 

തിരുവല്ല : ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവായ ആലിന്റെ മാതാപിതാക്കളെ ലോക വനിതാ ദിനത്തിൽ ആദരിച്ച് വൈസ് മെൻ കവിയൂർ മുണ്ടിയപ്പള്ളി ക്ലബ്ബ്. 

അകാലത്തിൽ പൊലിഞ്ഞ 9 മാസം പ്രായമുള്ള ആലിന്റെ അവയവങ്ങൾ അഞ്ചു കുഞ്ഞുങ്ങൾക്ക് ദാനം ചെയ്തു ലോകത്തിനു മാതൃകയായ നന്മ നിറഞ്ഞ മനസ്സുകൾ ഉടമയായ ആലിന്റെ പിതാവ് അരുൺ എബ്രഹാമിനെയും മാതാവ് ഷെറിൻ ആൻ ജോണിനെയും ആണ് വൈസ് മെൻ  കവിയൂർ മുണ്ടിയപ്പള്ളി ക്ലബ്ബിൻറെ നേതൃത്വത്തിൽ ലോക വനിതാ ദിനത്തിൽ ആദരിച്ചത്. ജോസഫ് എം പുതുശ്ശേരി ഉദ്ഘാടനം ചെയ്തു.

ക്രിസ്തുവിൻറെ ദർശനവും നന്മയുള്ള മനസ്സുള്ളവർക്കുമേ വേറിട്ട ഇത്തരം പുണ്യ പ്രവർത്തികൾ ചെയ്യാൻ കഴിയൂ എന്ന് ജോസഫ് എം പുതുശ്ശേരി പറഞ്ഞു. വൈസ് ക്ലബ്ബ് പ്രസിഡണ്ട് കുര്യൻ ചെറിയാൻ അധ്യക്ഷത വഹിച്ചു. സിഎസ്ഐ മധ്യകേരള മഹാ ഇടവക യുവജനപ്രസ്ഥാനം ജനറൽ സെക്രട്ടറി റവ ലിനോ എസ് ജോൺ അനുഗ്രഹ പ്രഭാഷണം നടത്തി. വൈസ് ക്ലബ് സെക്രട്ടറി റോയി വർഗീസ് ഇലവുങ്കൽ, സൈജു വർഗീസ്, അരുൺ എബ്രഹാം, ഷെറിൻ ആൻ ജോൺ എന്നിവർ പ്രസംഗിച്ചു

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മാർക്കറ്റിങ് എക്സിക്യൂട്ടീവ് നിയമനം

തിരുവനന്തപുരം : കേര ഉത്പന്നങ്ങളുടെ വിപണനത്തിനായി കേരഫെഡ് മാർക്കറ്റിങ് എക്സിക്യൂട്ടീവുകളെ താത്കാലികമായി നിയമിക്കുന്നു. ഇടുക്കി, പത്തനംതിട്ട, കോട്ടയം ജില്ലകളിലാണ് നിയമനം. ബി.കോം ആണ് യോഗ്യത. മാർക്കറ്റിങ്ങിലുള്ള എം.ബി.എ അഭികാമ്യം. അപേക്ഷകൾ 23 നകം...

മുങ്ങിമരിച്ചു

കോട്ടയം : സംസ്ഥാനത്ത് ഇന്നലെ മൂന്ന് ജില്ലകളിലായി മൂന്ന് പേർ മുങ്ങിമരിച്ചു.കോട്ടയം അരുവിത്തുറ കൊണ്ടൂർ പാലാത്ത് ജിമ്മിയുടെയും അനുവിന്റെയും മകൾ ഐറിൻ ജിമ്മി (18) വീടിനു പിന്നിലെ മീനച്ചിലാറിൽ മുങ്ങിമരിച്ചു .പാലക്കാട് കടമ്പഴിപ്പുറത്ത്...
- Advertisment -

Most Popular

- Advertisement -