Saturday, October 31, 2026
No menu items!

subscribe-youtube-channel

HomeNewsതമിഴ്നാട് സ്വദേശി...

തമിഴ്നാട് സ്വദേശി കഞ്ചാവുമായി പിടിയിൽ

റാന്നി :  തമിഴ്നാട് സ്വദേശിയായ യുവാവ് 17 ഗ്രാം കഞ്ചാവുമായി പൊലീസ് പിടിയിൽ. തമിഴ്നാട്  പെരമ്പലൂർ ലബ്ബൈക്കുടിക്കാട്  വെസ്റ്റ് മിഡിൽ സ്ട്രീറ്റ്  നമ്പർ അഞ്ചിൽ മുഹമ്മദ് ശരീഫ് (34) ആണ് അറസ്റ്റിലായത്.

റാന്നി വൈക്കത്തുനിന്നും ഇന്ന് വൈകിട്ട് അഞ്ചോടെയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് റാന്നി ഡിവൈഎസ്പി   ആർ. ജയരാജിന്റെ നിർദ്ദേശത്തെ തുടർന്ന് പോലീസ് ഇൻസ്‌പെക്ടർ ജിബു ജോണിന്റെ  നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.
      
വൈക്കത്ത് പുനലൂർ – മൂവാറ്റുപുഴ റോഡിൽ സംശയകരമായ സാഹചര്യത്തിൽ കണ്ട ഇയാളെ തടഞ്ഞുനിർത്താൻ ശ്രമിക്കുമ്പോൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. പിടികൂടി ചോദ്യം ചെയ്തതിനെ തുടർന്ന് പാന്റിന്റെ പോക്കറ്റിൽ നിന്നും കഞ്ചാവ് പൊതി കണ്ടെടുത്തു. കടലാസിൽ പൊതിഞ്ഞു വിൽപ്പനയ്ക്ക് കൈവശം വച്ചതാണെന്ന് സമ്മതിച്ചു. തുടർന്ന് അറസ്റ്റ് ചെയ്തു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പാലക്കാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി

പാലക്കാട്: തീവ്ര മഴ മുന്നറിയിപ്പ് ഉള്ളതിനാല്‍ പാലാക്കാട് ജില്ലയിലെ സ്‌കൂളുകള്‍ക്ക് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ച് ജില്ലാ കലക്ടര്‍. അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെൻ്ററുകൾ, കോച്ചിംഗ് ക്ലാസ്സുകൾ, സ്പെഷ്യൽ ക്ലാസ്സുകൾ തുടങ്ങി എല്ലാ വിദ്യാഭ്യാസ...

കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു

കൊല്ലം : കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു. കുളനട സ്വദേശി നിഖില്‍(20), മഞ്ചള്ളൂര്‍ സ്വദേശി സുജിന്‍ (20) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച വൈകീട്ടായിരുന്നു സംഭവം. പത്തനാപുരം മഞ്ചള്ളൂര്‍ മഠത്തില്‍ മണക്കാട്ട് കടവിൽ...
- Advertisment -

Most Popular

- Advertisement -