Monday, October 26, 2026
No menu items!

subscribe-youtube-channel

HomeNewsKottayamവർ​ഗീയ സംഘർഷങ്ങളും...

വർ​ഗീയ സംഘർഷങ്ങളും കലാപങ്ങളും ലോകസമാധാനത്തിന് ഭീഷണി : പരിശുദ്ധ കാതോലിക്കാ ബാവാ

കോട്ടയം : എത്യോപ്യയിലും, നൈജീരിയയിലും, സുഡാനിലും നടക്കുന്ന വർ​ഗീയ സംഘർഷങ്ങൾ ലോകസമാധാനത്തിന് ഭീഷണിയാണെന്ന് മലങ്കരസഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ. എത്യോപ്യയിൽ ഓർത്തഡോക്സ് തെവാഹെദോ വിശ്വാസികളായ നിരവധി പേർ ഇതിനോടകം കൊല്ലപ്പെട്ടു.

നൈജീരിയയിലും, സുഡാനിലും നടക്കുന്ന സംഘർഷങ്ങളിലും മനുഷ്യർ പിടഞ്ഞുവീഴുകയാണ്. ആരാധനാലയങ്ങൾ തകർക്കപ്പെടുന്നു. മതത്തിന്റെ പേരിലുള്ള കലാപങ്ങൾ മനുഷ്യകുലത്തിന് ചേർന്നതല്ലെന്ന് പരിശുദ്ധ കാതോലിക്കാ ബാവാ പ്രതികരിച്ചു. ​ഗാസയിലും, യുക്രൈനിലും,റഷ്യയിലുമടക്കം അശാന്തിയുടെ കാർമേഘം വ്യാപിക്കുന്നത് വേദനാജനകമാണ്.

സംഘർഷങ്ങളിൽ കൊല്ലപ്പെടുന്ന മനുഷ്യരുടെയെല്ലാം രക്തത്തിന് ഒരേ നിറമാണെന്ന സത്യം ഏവരും ഉൾക്കൊള്ളണം. യുദ്ധങ്ങളിൽ വിജയിക്കുന്നത് ആയുധവ്യാപാരികൾ മാത്രമാണ്. പരാജയപ്പെടുന്നതാകട്ടെ ചെറുബാല്യങ്ങളും സാധാരണജനങ്ങളും. സമാധാനത്തിനായി ലോകനേതാക്കൾ ഒരുമിക്കണം. മതനേതാക്കൾ ഐക്യത്തിന് ആഹ്വാനം ചെയ്യണം.അല്ലാത്തപക്ഷം അനാഥരായി ജനിച്ചുവീഴുന്ന കുരുന്നുകളുടെ കണ്ണുനീർ തുള്ളികൾ ഈ ലോകത്തെ പൊള്ളിക്കുമെന്നും പരിശുദ്ധ ബാവാ കൂട്ടിച്ചേർത്തു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പ്രധാനമന്ത്രിയെ സന്ദര്‍ശിച്ച് ഇന്ത്യന്‍ ടീം

ന്യൂഡൽഹി : ട്വന്റി 20 ലോകകിരീടവുമായി പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദര്‍ശിച്ച് ഇന്ത്യന്‍ടീം. ഡല്‍ഹിയിലെ ലോക് കല്യാണ്‍ മാര്‍ഗിലുള്ള വസതിയിലായിരുന്നു കൂടിക്കാഴ്ച. രാവിലെ 11 മണിയോടെ എത്തിയ ഇന്ത്യന്‍ സംഘം പ്രധാനമന്ത്രിക്കൊപ്പം പ്രാതല്‍ കഴിച്ചു...

ശബരിമല സ്വർണക്കൊള്ളയിൽ പ്രതിപക്ഷ പ്രതിഷേധം : സഭാ നടപടികൾ നിർത്തിവെച്ചു

തിരുവന്തപുരം : ശബരിമല സ്വർണക്കൊള്ളയിൽ സഭയിൽ വീണ്ടും പ്രതിപക്ഷ പ്രതിഷേധം. അന്വേഷണം അട്ടിമറിക്കുന്നുവെന്ന് ആരോപിച്ച് പ്രതിപക്ഷം നിയമസഭയിൽ നടത്തിയ പ്രതിഷേധം കനത്തതോടെ സഭാ നടപടികൾ നിർത്തിവെച്ചു.ചോദ്യോത്തരവേള ബഹിഷ്കരിച്ച പ്രതിപക്ഷം പ്ലക്കാർഡുകളും ബാനറുമായി നടുത്തളത്തിലിറങ്ങി...
- Advertisment -

Most Popular

- Advertisement -