ആലപ്പുഴ: ജില്ലാക്കോടതിപ്പാലം നിർമാണവുമായി ബന്ധപ്പെട്ട് ജില്ലാക്കോടതിപ്പാലം–പുന്നമട റോഡിലൂടെയുള്ള വാഹനഗതാഗതം ഇന്ന് മുതൽ നിരോധിച്ചു.
പുന്നമട, ഫിനിഷിങ് പോയിന്റ്, മിനി സിവിൽ സ്റ്റേഷൻ, നഗര ചത്വരം എന്നിവിടങ്ങളിലേക്ക് വരുന്ന വാഹനങ്ങൾ കോടതി പാലം കയറി, ഇടത്തോട്ട് തിരിഞ്ഞ്, പഴയ പൊലീസ് കൺട്രോൾ റൂമിന്റെ സമീപം വാടത്തോടിന്റെ കുറുകെ പുതിയതായി നിർമിച്ച ഡീവിയേഷൻ റോഡിലൂടെ പോകണമെന്നു കെആർഎഫ്ബി എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.
പുന്നമട, ഫിനിഷിങ് പോയിന്റ് തുടങ്ങിയ സ്ഥലങ്ങളിലേക്ക് മറ്റ് ഭാഗങ്ങളിൽ നിന്നു വരുന്ന വാഹനങ്ങളും ഡീവിയേഷൻ റോഡ് വഴിയാണ് പോകേണ്ടത്.
ജില്ലാക്കോടതിപ്പാലം, ബോട്ട് ജെട്ടി പദ്ധതിയുടെ നിർമാണം തീരുംവരെ ഡീവിയേഷൻ റോഡ് വഴി വേണം പോകാൻ. 2024 സെപ്റ്റംബർ മുതൽ 2 വർഷമാണ് നിർമാണ കാലാവധി.