Monday, September 28, 2026
No menu items!

subscribe-youtube-channel

HomeNewsKannurപയ്യന്നൂരിൽ മുൻ...

പയ്യന്നൂരിൽ മുൻ സിപിഎം നേതാവ് വി കുഞ്ഞികൃഷ്ണന് വിജയം

കണ്ണൂർ : പയ്യന്നൂരിൽ കോൺഗ്രസ് പിന്തുണയോടെ മത്സരിച്ച മുൻ സിപിഎം നേതാവ് വി കുഞ്ഞികൃഷ്ണന് 7,487 വോട്ടിന്റെ ഭൂരിപക്ഷത്തിൽ അട്ടിമറി വിജയം. ഇടതുപക്ഷത്തിന്റെ ഉരുക്കുകോട്ടയിൽ സിപിഎം സ്ഥാനാർഥി ടി.ഐ. മധുസൂദനൻ ആയിരുന്നു എതിർ സ്ഥാനാർത്ഥി.2021 -ൽ 49,780 വോട്ടിന്‍റെ ഭൂരിപക്ഷത്തിനാണ് ടി ഐ മധുസൂദനൻ വിജയിച്ചത്.

രക്തസാക്ഷി ഫണ്ട് തട്ടിപ്പ് ആരോപണമുന്നയിച്ചതിന് പിന്നാലെ ജില്ലാ കമ്മിറ്റിയംഗമായിരുന്ന വി. കുഞ്ഞികൃഷ്ണനെ സിപിഎം പുറത്താക്കുകയായിരുന്നു. ടി.ഐ മധുസൂദനനെ സിപിഎം വീണ്ടും മത്സരിപ്പിക്കാനുള്ള തീരുമാനമെടുത്തതോടെയാണ് കുഞ്ഞികൃഷ്ണനും കോൺഗ്രസ്സ് പിന്തുണയോടെ മത്സരിക്കാനിറങ്ങിയത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ട്രെയിനിന്റെയും പ്ലാറ്റ്‌ഫോമിന്റെയും ഇടയിലേക്കു വീണ് വിദ്യാർഥിനിയുടെ കാൽപാദം അറ്റു

ആലപ്പുഴ : ട്രെയിനിൽനിന്ന് ഇറങ്ങുന്നതിനിടെ വീണ് പ്ലാറ്റ്‌ഫോമിനും വണ്ടിക്കും ഇടയിൽ കുടുങ്ങിയ നിയമ വിദ്യാർഥിനിയുടെ വലതുകാലിന്റെ പാദം അറ്റു. കടക്കരപ്പള്ളി തറേപ്പറമ്പിൽ രാധാകൃഷ്ണൻ-നിഷ ദമ്പതിമാരുടെ മകൾ കാർത്തിക രാധാകൃഷ്ണൻ (21) ആണ് അപകടത്തിൽപ്പെട്ടത്....

കിഫ്‌ബി മസാല ബോണ്ട് : മുഖ്യമന്ത്രിക്കും തോമസ് ഐസക്കിനും ഇഡി നോട്ടീസ്

തിരുവനന്തപുരം : കിഫ്‌ബി മസാല ബോണ്ട് ഇടപാടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ ധനമന്ത്രി തോമസ് ഐസക്, കിഫ്‌ബി സിഇഒ ഉൾപ്പെടെയുള്ളവർക്ക് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കാരണം കാണിക്കൽ നോട്ടീസ് അയച്ചു.ഫെമ ചട്ടം...
- Advertisment -

Most Popular

- Advertisement -