Tuesday, September 29, 2026
No menu items!

subscribe-youtube-channel

HomeNewsനെടുംപറമ്പിൽ ക്രെഡിറ്റ്...

നെടുംപറമ്പിൽ ക്രെഡിറ്റ് സിൻഡിക്കേറ്റ് നിക്ഷേപകരുടെയും ജീവനക്കാരുടെയും സമരം ബുധനാഴ്ച 

തിരുവല്ല: നെടുംപറമ്പിൽ ക്രെഡിറ്റ് സിൻഡിക്കേറ്റ് മാനേജ്മെന്റിന്റെ കെടുകാര്യസ്ഥതക്കും അനാസ്ഥയ്ക്കുമെതിരെ നിക്ഷേപകരും ജീവനക്കാരും നാളെ (29) തിരുവല്ല  ഹെഡ് ഓഫീസിന് മുന്നിൽ പ്രതിഷേധ മാർച്ചും ധർണയും സംഘടിപ്പിക്കുന്നു. രാവിലെ 11 -ന് നെടുംപറമ്പിൽ ക്രെഡിറ്റ് സിൻഡിക്കേറ്റ് എംപ്ലോയീസ് വെൽഫെയർ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന സമര പരിപാടിയിൽ കേരളത്തിലെ 150 ബ്രാഞ്ചുകളിൽ നിന്നായി നൂറുകണക്കിന് നിക്ഷേപകരും ജീവനക്കാരും അണിനിരക്കും.

നിക്ഷേപകരുടെ പണം അടിയന്തരമായി തിരികെ നൽകുക, അടച്ചുപൂട്ടിയ ബ്രാഞ്ചുകൾ തുറന്നു പ്രവർത്തിപ്പിക്കുക, ജീവനക്കാരുടെ ആനുകൂല്യങ്ങൾ നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം നടത്തുന്നതെന്ന്  സംഘടനയുടെ പ്രസിഡണ്ട് ടിൻസ് എബ്രഹാം സെക്രട്ടറി ഡയാന ട്രഷറർ മാത്തുക്കുട്ടി എന്നിവർ അറിയിച്ചു

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സംയുക്ത കായിക അധ്യാപക ജില്ലാ സമ്മേളനവും യാത്രയയപ്പും

പത്തനംതിട്ട: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ കായിക അധ്യാപകരുടെ കുറവ് ദേശീയ കായിക മേളകളിൽ കേരളത്തിൻ്റെ പ്രകടനത്തേയും ബാധിക്കുന്നതായി പത്തനംതിട്ട ജില്ല സംയുക്ത കായിക അധ്യാപക സമ്മേളനം വിലയിരുത്തി. സ്പെഷ്യലിസ്റ്റ് അധ്യാപകൻ എന്ന വിവേചനം അവസാനിപ്പിച്ച്...

പത്താംതരം തുല്യതാ പരീക്ഷ നവംബർ 8 മുതൽ

തിരുവനന്തപുരം : 2025 ലെ പത്താംതരം തുല്യതാ പരീക്ഷ നവംബർ 8 മുതൽ 18 വരെ നടത്തുന്നു. പരീക്ഷാ ഫീസ് 26 മുതൽ ഒക്ടോബർ 7 വരെ പിഴയില്ലാതെയും 8 മുതൽ 9...
- Advertisment -

Most Popular

- Advertisement -