Tuesday, September 29, 2026
No menu items!

subscribe-youtube-channel

HomeNewsAranmulaആറന്മുള ഉത്തൃട്ടാതി...

ആറന്മുള ഉത്തൃട്ടാതി ജലോത്സവം : ഹീറ്റ്സ് നിർണയിച്ചു

ആറന്മുള : ഉത്തൃട്ടാതി ജലോത്സവത്തിൽ പങ്കെടുക്കുന്ന പള്ളിയോടങ്ങളുടെ ഹീറ്റ്സ് തിരഞ്ഞെടുത്തു. 30നാണു പമ്പാനദിയിൽ ജലപ്പൂരമായ ഉത്തൃട്ടാതി ജലോത്സവം. ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണൻ ജലോത്സവത്തിന് എത്തുമെന്നാണു അറിവ്. ഉച്ചയ്ക്ക് 1.30ന് അദ്ദേഹം ജലഘോഷയാത്ര ഉദ്ഘാടനം ചെയ്യും. വള്ളംകളി മത്സരം മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.

മന്ത്രി മോൻസ് ജോസഫ് എന്നിവർ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ പങ്കെടുക്കും. ഉച്ചയ്ക്കു 3 മുതലാണു വള്ളംകളി. അഷ്ടമിരോഹിണി വള്ളസദ്യ സെപ്റ്റംബർ 4നു ഗവർണർ രാജേന്ദ്ര ആർലേക്കർ ഉദ്ഘാടനം ചെയ്യും. തിരുവോണത്തോണി വരവ് തിരുവോണ നാളായ 26നാണ്.

ആറന്മുള പാർഥസാരഥി ക്ഷേത്രത്തിൽ ഇതുവരെ 183 സദ്യകൾ നടന്നു. ആകെ 545 വഴിപാട് വള്ളസദ്യകൾ ബുക്ക് ചെയ്തു. സ്പെഷൽ പാസ് സദ്യ 8,000 പേർ ഇതുവരെ പങ്കെടുത്തു. സെപ്റ്റംബർ 16 വരെ സീറ്റുകൾ മുഴുവനായി ബുക്ക് ചെയ്തു കഴിഞ്ഞതോടെ ബുക്കിങ് പൂർണമായി നിർത്തി. ധാരാളം ആളുകൾ സീറ്റിന് അന്വേഷണം തുടരുകയാണ്. ഇരുപതിനായിരം പേർ ഈ സീസണിൽ പങ്കെടുക്കും. കെഎസ്ആർടിസി 240 ട്രിപ്പുകളിൽ ആയി 10,000 പേർ സദ്യയിൽ പങ്കെടുത്തെന്നു പള്ളിയോട സേവാസംഘം പ്രസിഡന്റ് കെ.വി.സാംബദേവൻ പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തീരദേശ പൊലീസ് സ്റ്റേഷനുകളിലെ ബോട്ടുകളില്‍ തൊഴിലവസരം

ആലപ്പുഴ:  ജില്ലയിലെ തോട്ടപ്പള്ളി, അര്‍ത്തുങ്കല്‍ തീരദേശ പൊലീസ് സ്റ്റേഷനുകളിലേക്ക് അനുവദിച്ചിട്ടുള്ള ഇന്റര്‍സെപ്ടര്‍/റെസ്‌ക്യൂ ബോട്ടുകളിലേക്ക് ബോട്ട് ലാസ്‌ക്കര്‍, ബോട്ട്  സ്രാങ്ക്, ബോട്ട് ഡ്രൈവര്‍ തസ്തികകളിലേക്ക് താല്‍കാലിക നിയമനത്തിന് യോഗ്യതയുള്ളവരില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു. വിദ്യാഭ്യാസ യോഗ്യത...

ബംഗാളിൽ 11 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതിയെ വെടിവെച്ചു കൊന്നു

കൊൽക്കത്ത : ബംഗാളിലെ ബറൂയിപ്പുരിൽ 11 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതി പോലീസ് എൻകൗണ്ടറിൽ കൊല്ലപ്പെട്ടു .പ്രകാശ് മൊണ്ടാൽ എന്ന പ്രതി തെളിവെടുപ്പിനിടെ പോലീസിനെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ചപ്പോഴാണ്...
- Advertisment -

Most Popular

- Advertisement -