Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsKonniനദിയിൽ കുളിക്കാനിറങ്ങി...

നദിയിൽ കുളിക്കാനിറങ്ങി ഒഴുക്കിൽപ്പെട്ട് കാണാതായ വിദ്യാര്‍ഥികളുടെ മൃതദേഹം കണ്ടെത്തി

റാന്നി:പമ്പാ നദിയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ പ്ലസ് ടു വിദ്യാര്‍ഥികളുടെ മൃതദേഹം കണ്ടെത്തി. കോന്നി സ്വദേശി ജോഷിൻ മയിലപ്പറ സ്വദേശി ക്രിസ് എന്നിവരാണ് മരിച്ചത്. 12 അംഗങ്ങൾ അടങ്ങുന്ന വിദ്യാര്‍ഥി സംഘമാണ് കളരിക്കൽ കടവിൽ കുളിക്കാനായി എത്തിയത്. ഇതിൽ മൂന്ന് പേർ ഒഴുക്കിൽ പെടുക ആയിരുന്നു. ഇതിൽ ഒരാൾ നീന്തി കയറി.

ഉടൻ തന്നെ വിദ്യാര്‍ഥികൾ നാട്ടുകാരെ വിവരം അറിയിച്ചതോടെ റാന്നിയിൽ നിന്നുള്ള സ്കൂബ ടീം  സ്ഥലത്ത് എത്തി തെരച്ചിൽ ആരംഭിച്ചു.  കുളിക്കാനിറങ്ങിയ കടവിനോട് ചേർന്ന് തന്നെയാണ് മൃതദേഹം കണ്ടെത്തിയത്. തുടർ നടപടികൾക്കായി മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തോട്ടപ്പള്ളി നാലുചിറയില്‍ ഒരുങ്ങി സംസ്ഥാനത്തെ ആദ്യ എക്സ്ട്രാഡോസ്ഡ് പാലം

ആലപ്പുഴ : സംസ്ഥാനത്തെ ആദ്യ എക്സ്ട്രാഡോസ്ഡ് കേബിൾ സ്റ്റേയ്ഡ് പാലമായ തോട്ടപ്പള്ളി നാലുചിറ പാലത്തിൻ്റെ നിർമ്മാണം പൂർത്തിയായി. ഈ മാസം അവസാനത്തോടെ പാലത്തിന്റെ വൈദ്യു‌തീകരണ പ്രവർത്തികളും കെൽട്രോൺ മുഖേന പൂർത്തിയാക്കും. അമ്പലപ്പുഴ-തിരുവല്ല സംസ്ഥാനപാതയെയും ദേശീയപാത...

ആറന്മുളയിൽ വഞ്ചിപ്പാട്ട് സോപാന മത്സരം ആരംഭിച്ചു

ആറന്മുള : പള്ളിയോട സേവാ സംഘം  തിരുവിതാംകൂർ ദേവസ്വം ബോർഡും സംയുക്തമായി സംഘടിപ്പിക്കുന്ന ദേവസംഗീർത്തന സോപാന വഞ്ചിപ്പാട്ട് മത്സരത്തിന് തുടക്കം. പള്ളിയോട സേവാ സംഘം പ്രസിഡന്റ് കെ.വി സാംബദേവൻ  ഉദ്ഘാടനം ചെയ്തു. ദേവസ്വം...
- Advertisment -

Most Popular

- Advertisement -