Monday, September 28, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaഅമ്പലപ്പുഴ ക്ഷേത്രത്തിൽ...

അമ്പലപ്പുഴ ക്ഷേത്രത്തിൽ ഇല്ലം നിറ ഓഗസ്റ്റ് 3-ന്

അമ്പലപ്പുഴ: അമ്പലപ്പുഴ ക്ഷേത്രത്തിൽ ഇല്ലം നിറ ഓഗസ്റ്റ് 3-ന് നടക്കും. വരുംകാല സമൃദ്ധി യുടെ ഉത്സവാരംഭം കുറിക്കുന്ന ഇല്ലം നിറ രാവിലെ 5.40നും 6.20നും മദ്ധ്യേ  ക്ഷേത്രത്തിൽ നടക്കുക. ഇല്ലം നിറ.. വല്ലംനിറ… നിറയോ നിറ നിറയോ എന്ന പ്രാർത്ഥനയോടെ നെൽക്കതിർ കറ്റകളും, ഇല്ലി, നെല്ലി, തകര, പ്ലാശിൻ ചമത എന്നിവയുടെ ഇലകളും ദശ പുഷ്പങ്ങളും കൂട്ടി കെട്ടി ദേവന് സമർപ്പിക്കുന്ന ചടങ്ങിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്.

വരാൻ പോകുന്ന നല്ല വിളവ് എടുപ്പിനും നാടിന്റെയാകെ സമൃധിക്കു വേണ്ടി ദേവ സന്നിധിയിൽ നടക്കുന്ന പ്രാർത്ഥന കൂടിയാണ് ഇത്. വയലിൽ നിന്ന് ആദ്യം കൊയ്ത് എടുക്കുന്ന നെൽ കതിരുകൾ ആണ് ദേവന് സമർപ്പിക്കുന്നത്. ചടങ്ങുകൾക്ക് ക്ഷേത്രം തന്ത്രി പുതുമന വാസുദേവൻ നമ്പൂതിരി മുഖ്യ കർമ്മികത്വം വഹിക്കും. ശേഷം പൂജിച്ച കതിർ കുലകൾ ഭക്തർക്ക് വിതരണം ചെയ്യും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വാവര് സ്വാമിയുടെ പ്രതിപുരുഷൻ ആയിരുന്ന വായ്പൂര് വെട്ടിക്കൽ അബ്ദുൽ റഷീദ്  അന്തരിച്ചു

മല്ലപ്പള്ളി : ശബരിമലയിൽ വാവര് സ്വാമിയുടെ പ്രതിപുരുഷൻ ആയിരുന്ന വായ്പൂര് വെട്ടിക്കൽ അബ്ദുൽ റഷീദ് (79) അന്തരിച്ചു. കബറടക്കം ഇന്ന് 11 ന് വായ്പൂര് പഴയ പള്ളി കബർസ്ഥാനിൽ. ശനി രാത്രിയിലായിരുന്നു അന്ത്യം....

കേരള ഗവൺമെൻ്റ് മെഡിക്കൽ ഓഫിസേഴ്‌സ് അസ്സോസിയേഷൻ പ്രക്ഷോഭത്തിലേയ്ക്ക്

അടൂർ: അടൂർ ജനറൽ ആശുപത്രിയിൽ സർവത്ര കുഴപ്പങ്ങളാണെന്നു വരുത്തി തീർക്കാൻ പ്രത്യേക താല്പര്യമുള്ള  ഗ്രുപ്പുകൾ ശ്രമിക്കുന്നതായി കേരള ഗവൺമെൻ്റ് മെഡിക്കൽ ഓഫീസേഴ്സ്  അസോസിയേഷൻ ജില്ലാ കമ്മിറ്റി ആരോപിച്ചു. ദിവസവും 2000 ത്തോളം രോഗികൾ ചികിത്സ...
- Advertisment -

Most Popular

- Advertisement -