Tuesday, August 11, 2026
No menu items!

subscribe-youtube-channel

HomeNew Delhiലോകത്തെ നയിക്കേണ്ട...

ലോകത്തെ നയിക്കേണ്ട ഉത്തരവാദിത്തം ഭാരതത്തിന് : ഡോ. മോഹൻ ഭാഗവത്

ന്യൂഡൽഹി : ഇന്നത്തെ സാഹചര്യങ്ങളിൽ, ലോകത്തെ മുഴുവൻ നയിക്കാനുള്ള ചുമതല ഭാരതത്തിൻ്റേതാണെന്ന് ആർ എസ് എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവത്. ധർമ്മം പാലിച്ചു കൊണ്ട് ധർമ്മത്തെ സംരക്ഷിക്കാൻ നമുക്ക് കഴിയണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ജേതൽപൂർ ധാം ശ്രീ സ്വാമിനാരായണ ക്ഷേത്രത്തിൽ ശ്രീ രേവതി ബൽദേവ് ഹരികൃഷ്ണ മഹാരാജ് ദ്വിശതാബ്ദി പട്ടോത്സവത്തിൽ സംസാരിക്കുകയായിരുന്നു സർസംഘചാലക് .

സംഘപ്രവർത്തനത്തിന്റെ ശതാബ്ദി കാലമാണിത്. ജേതൽപൂർ ധാമിന്റെ പ്രവർത്തനം ഇരുന്നൂറാണ്ട് പൂർത്തിയാക്കുന്ന സമ്മേളനത്തിൽ സംഘകാര്യകർത്താവെന്ന നിലയിൽ എന്റെ റോൾ ജൂനിയറിൻ്റേതാണ്. സനാതന ധർമ്മത്തെ സംരക്ഷിക്കുക എന്നതാണ് നമ്മുടെ കടമ. ധർമ്മം ശാശ്വതമാണ്. ഈശ്വരഹിതത്താൽ സൃഷ്ടിക്കപ്പെട്ട പ്രപഞ്ചത്തിന്റെ നിയമങ്ങളാണ് ധർമ്മം, സർസംഘചാലക് പറഞ്ഞു.നമ്മുടെ പെരുമാറ്റത്തിലൂടെ ധർമ്മം എന്താണെന്ന് വ്യക്തമാകണം. 

നമ്മുടെ ജീവിതത്തെയും ധർമ്മത്താൽ ഏകീകരിക്കണം, അദ്ദേഹം പറഞ്ഞു. സംഘത്തിന്റെ നിത്യ ആരാധന ശാഖയാണ്. ജേതൽപ്പൂർ ധാമിലെ ആരാധന വേദ പാരമ്പര്യത്തിന്റെ അർച്ചനയാണ്. ഒരു സാധാരണ വ്യക്തി എങ്ങനെ പെരുമാറണമെന്ന് വിശദീകരിക്കുന്ന ശിക്ഷാപത്രിക നമുക്കുണ്ട്. വാക്കുകൾക്ക് മാത്രമല്ല പെരുമാറ്റത്തിനും പ്രാധാന്യമുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

രാജീവ് ചന്ദ്രശേഖറിന്‍റെ പത്രിക നിരസിക്കണമെന്ന ഹർജി തള്ളി

കൊച്ചി :തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖറിന്റെ നാമനിർദേശ പത്രിക തള്ളണമെന്ന ഹർജി ഹൈക്കോടതി തള്ളി. തെരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ തുടങ്ങിയ സാഹചര്യത്തിൽ ഇടപെടാനാകില്ലെന്ന് ജസ്റ്റിസുമാരായ വി ജി അരുൺ, എസ്...

പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രപതിക്ക് രാജിക്കത്ത് കൈമാറി

ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് രാജിക്കത്ത് കൈമാറി.രാജി രാഷ്ട്രപതി സ്വീകരിക്കുകയും കാവൽ മന്ത്രിസഭ തുടരാൻ നിര്‍ദ്ദേശം നൽകുകയും ചെയ്തു .രാവിലെ പ്രധാനമന്ത്രിയുടെ വസതിയിൽ കേന്ദ്ര മന്ത്രിസഭയുടെ അവസാന...
- Advertisment -

Most Popular

- Advertisement -