Friday, November 6, 2026
No menu items!

subscribe-youtube-channel

HomeNewsKozhencherryകോഴഞ്ചേരി ഉപജില്ലാ...

കോഴഞ്ചേരി ഉപജില്ലാ സ്കൂൾ കലോത്സവത്തിന് നവംബർ 9-ന് തിരിതെളിയും: ലോഗോ പ്രകാശനം ചെയ്തു

പത്തനംതിട്ട : 65-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് മുന്നോടിയായി ഈ അധ്യയന വർഷത്തെ കോഴഞ്ചേരി ഉപജില്ലാ സ്കൂൾ കലോത്സവത്തിന് നവംബർ 9-ന് ഇലന്തൂരിൽ തുടക്കമാകും. നവംബർ 9, 10, 11 തീയതികളിലായി ഇലന്തൂർ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലാണ് കലോത്സവം നടക്കുന്നത്.

അറുപതോളം വിദ്യാലയങ്ങളിൽ നിന്നായി എൽ.പി., യു.പി., ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിലെ 2600 ഓളം കലാപ്രതിഭകൾ മാറ്റുരയ്ക്കും. ഏഴ് വേദികളിലായാണ് മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. കുമാർജി, മൈത്രി, ചേകോട്ടാശാൻ, കാപ്പൊലി, സബർമതി, ഗാന്ധിമതി, പമ്പ എന്നീ പേരുകളിലുള്ള വേദികൾ ഇലന്തൂരിന്റെ സാംസ്കാരിക പൈതൃകവും സാമൂഹിക സവിശേഷതകളും ഓർമ്മപ്പെടുത്തുന്നതാണ്.

വൈവിധ്യമാർന്ന കലാപരിപാടികളോടെ മൂന്ന് ദിവസം നീളുന്ന കലാമാമാങ്കത്തിന് വിപുലമായ ഒരുക്കങ്ങളാണ് സംഘാടക സമിതി പൂർത്തിയാക്കുന്നത്. കലോത്സവത്തിന്റെ ഉദ്ഘാടനം ആറന്മുള എം.എൽ.എ. അബിൻ വർക്കി കോടിയാട്ട് നിർവഹിക്കും. സ്വാഗതസംഘം ചെയർമാനും ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ കെ.പി. മുകുന്ദൻ അധ്യക്ഷത വഹിക്കും. ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗീതാ സജീവ് മുഖ്യപ്രഭാഷണം നടത്തും.

നവംബർ 11-ന് വൈകിട്ട് നടക്കുന്ന സമാപന സമ്മേളനം അഡ്വ. പഴകുളം മധു എം.എൽ.എ. ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് അംഗം സ്റ്റെല്ല തോമസ് അധ്യക്ഷത വഹിക്കും. സിനിമാ സംവിധായകനും സ്കൂളിലെ പൂർവവിദ്യാർത്ഥിയുമായ അനു പുരുഷോത്ത് വിശിഷ്ടാതിഥിയാകും. പ്രോഗ്രാം കമ്മിറ്റി കൺവീനർ പി.കെ. ബിനു ഫലപ്രഖ്യാപനം നടത്തും.

ഇലന്തൂരിന്റെ ചരിത്രവും പൈതൃകവും അടയാളപ്പെടുത്തുന്ന രീതിയിലാണ് കലോത്സവത്തിന്റെ ലോഗോ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇലന്തൂർ ജി.വി.എച്ച്.എസ്.എസിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥി മാസ്റ്റർ ആദിത്യൻ അനിലാണ് ലോഗോ തയ്യാറാക്കിയത്. ദേശത്തിന്റെ പെരുമ വിളിച്ചോതുന്ന പടയണി കലാരൂപം, ചരിത്രത്തിൽ ഇടംപിടിച്ച ചർക്ക, പാരമ്പര്യത്തിന്റെയും കരവിരുതിന്റെയും പ്രതീകമായ ആറന്മുള കണ്ണാടി, ചുണ്ടൻവള്ളം എന്നിവയെല്ലാം ലോഗോയിൽ ഇടംപിടിച്ചിട്ടുണ്ട്.

കോഴഞ്ചേരി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ സന്ധ്യ എസ് ലോഗോ പ്രകാശനം ചെയ്തു.  പഞ്ചായത്ത് പ്രസിഡന്റും സ്വാഗതസംഘം ചെയർമാനുമായ കെ.പി. മുകുന്ദൻ, പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ കെ.ജി. റെജി, ജി.വി.എച്ച്.എസ്.എസ്. ഹെഡ്മിസ്ട്രസും സ്വാഗതസംഘം ജോയിന്റ് കൺവീനറുമായ രജില ആർ. രാജം, പബ്ലിസിറ്റി കൺവീനർ സിഞ്ജു എബ്രഹാം, സ്വീകരണ കമ്മിറ്റി കൺവീനർ പി.ആർ. ശ്രീകാന്ത് തുടങ്ങിയവർ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഇടുക്കിയിൽ അച്ഛൻ മകനെ കൊലപ്പെടുത്തിയ ശേഷം വിഷം കഴിച്ചു

ഇടുക്കി : ഇടുക്കി ആനക്കുളത്ത് ലഹരിക്കടിമയായ മകനെ പിതാവ് അടിച്ചുകൊന്നു. സംഭവ ശേഷം പിതാവ് വിഷം കഴിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചു . ആനക്കുളം ഉടുമ്പിക്കൽ ജസ്റ്റിൻ ജോസഫ് (28) ആണ് കൊല്ലപ്പെട്ടത്. പിതാവ്...

ചേരാനല്ലൂർ വാഹനാപകടം :  17 കാരനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തതിനെതിരെ കോടതി

കൊച്ചി : ചേരാനല്ലൂർ വാഹനാപകടക്കേസിൽ പ്രതിയായ പതിയായ 17 കാരനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തതിനെതിരെ എറണാകുളം അഡീ. സെഷൻസ് കോടതി .എന്ത് അടിസ്ഥാനത്തിലാണ് പ്രായപൂർത്തിയാകാത്ത വ്യക്തിക്കെതിരെ എഫ്ഐആർ റജിസ്റ്റർ ചെയ്തതെന്നും കുറ്റം നിലനിൽക്കില്ലെന്നും...
- Advertisment -

Most Popular

- Advertisement -