Saturday, October 17, 2026
No menu items!

subscribe-youtube-channel

HomeNewsനവവധുവിനെ മർദിച്ച്...

നവവധുവിനെ മർദിച്ച് വാരിയെല്ലും കാല്‍മുട്ടും അടിച്ചു പൊട്ടിച്ച ഭര്‍ത്താവ് അറസ്റ്റില്‍

തിരുവനന്തപുരം : നവവധുവിനെ മർദിച്ച് വാരിയെല്ലും കാല്‍മുട്ടും അടിച്ചു പൊട്ടിച്ച കേസിൽ ഭര്‍ത്താവ് അറസ്റ്റില്‍.ചെമ്പഴന്തി അണിയൂർ കീരിക്കുഴിയിൽ ജലീൽ മൻസിലിൽ ആസിഫിനെയാണ്(28) അറസ്റ്റ് ചെയ്തത്.ക്രൂര മര്‍ദനത്തെത്തുടര്‍ന്ന് ഭാര്യ ചെങ്കോട്ടുകോണം ഷംനാദ് മന്‍സിലില്‍ അറഫാ നജുമുദീന്‍(22) ചികിത്സയിലാണ്.

ജനുവരി 25നായിരുന്നു വിവാഹം .കഴിഞ്ഞ 17ന് അറഫ മൊബൈൽ ഫോണിൽ മാതാവിന്റെ സഹോദരിയെ വിളിച്ചിരുന്നു.ഇതിൽ പ്രകോപിതനായ ആസിഫ് മുഖത്ത് അടിക്കുകയും മുതുകില്‍ ചവിട്ടുകയും വലതു കാല്‍മുട്ട് ചവിട്ടി പൊട്ടിക്കുകയും ചെയ്‌തെന്നാണു പരാതി.അറഫയുടെ വാരിയെല്ലിനും നെഞ്ചിനും വലതു കാൽമുട്ടിനും ഗുരുതര പരുക്കുണ്ട്. ആസിഫിനെ കോടതിയില്‍ ഹാജരാക്കി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശബരിമലയില്‍ സ്വര്‍ണ്ണക്കൊള്ള നടന്നതായി ശാസ്ത്രീയ പരിശോധനാ ഫലം

തിരുവനന്തപുരം: ശബരിമലയില്‍ വന്‍ സ്വര്‍ണ്ണക്കൊള്ള നടന്നതായി സ്ഥിരീകരിച്ച് ശാസ്ത്രീയ പരിശോധനാ ഫലം. വിഎസ് എസ് സി നടത്തിയ പരിശോധനയിലാണ് ഈ കണ്ടെത്തല്‍. ഉണ്ണികൃഷ്ണന്‍ പോറ്റി കൊണ്ടുപോയ കട്ടിളപ്പാളി, ദ്വാരപാലക ശില്‍പ്പങ്ങളില്‍ സ്വര്‍ണ്ണം കുറവാണെന്നാണ്...

മാരാരി ടെമ്പിള്‍ ഗേറ്റ് മേയ് ആറിന് തുറക്കും

ആലപ്പുഴ: അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിട്ടിരുന്ന  ചേര്‍ത്തല - മാരാരിക്കുളം റെയിൽവേ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസ് നമ്പര്‍ 46ല്‍ (മാരാരി ടെമ്പിള്‍ ഗേറ്റ്)  മേയ്  ആറ് വൈകിട്ട് ആറിന് തുറക്കും. വാഹനങ്ങള്‍  അതുവരെ  തൊട്ടടുത്തുള്ള ലെവല്‍ ക്രോസ്...
- Advertisment -

Most Popular

- Advertisement -