Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsKochiസുഹാസിനി മണിരത്‌നം...

സുഹാസിനി മണിരത്‌നം അഭിനയിക്കുന്ന അഞ്ചാം പ്രമാണം:  ചിത്രീകരണം ആരംഭിച്ചു

കൊച്ചി: ഇടവേളക്കുശേഷം സുഹാസിനി മണിരത്‌നം കേന്ദ്ര കഥാപാത്രത്തെ അഭിനയിക്കുന്ന അഞ്ചാം പ്രമാണം. എന്ന ചിത്രത്തിന്റെ ചിത്രീകരണം  കൊടുങ്ങല്ലൂരിനടുത്ത് പൊയ്യയിൽ ആരംഭിച്ചു. സുഹാസിനി മണിരത്‌നം ആദ്യ ഭദ്രദീപം തെളിയിച്ചു ആരംഭം കുറിച്ചത്. ജയ് ദേവ് ഈ ചിത്രം സംവിധാനം ചെയ്യുന്ന ഇ ചിത്രം റൂബി എൻ ഡവർ നിർമ്മിക്കുന്നു.

ഫാദർ സജി ജോർജ് വട്ടക്കുഴിയാണ് സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചത്. സുഹാസിനി മണിരത്‌നം ഫസ്റ്റ് ക്ലാപ്പും നൽകി. സൈക്കോളജി ത്രില്ലർ ജോണറിൽ ഒരുക്കുന്ന ഈ ചിത്രം എൺപതു കാലഘട്ടങ്ങളിലെ പുരാതനവും, സമ്പത്തും, പ്രതാപം നിറഞ്ഞ തുമായ ഒരു സുറിയാനി ക്രിസ്റ്റ്യൻ കുടുംബത്തിന്റെ കഥ പറയുന്നു.

കുട്ടംബ ബന്ധങ്ങളുടെ കെട്ടുറപ്പും, മൂല്യങ്ങളുടെ വിശ്വാസ്യതയും മുറുകെ പിടിക്കുന്ന ഒരു കുടുംബത്തിൽ പലപ്പോഴും സ്ത്രീ കഥാപാത്രങ്ങൾ അപ്രസക്‌തരാണ്. ഇവിടെ അത്തരമൊരു സാഹചര്യവും അതിനിടയിലൂടെ അരങ്ങേറുന്ന ചില അപ്രതീക്ഷിത വഴിത്തിരിവുകളുമാണ് അഞ്ചാം പ്രമാണമെന്ന ഈ ചിത്രത്തെ വ്യത്യസ്ഥമാക്കുന്നത്.

തികച്ചും റിയലിസ്റ്റിക്കായ മുഹൂർത്തങ്ങൾ കോർത്തിണക്കിയാണ് ഈ ചിത്രത്തിന്റെ അവതരണം . ഈ തറവാട്ടിലെ കേന്ദ്ര കഥാപാത്രമായ ഗ്രേസിയെയാണ് സുഹാസിനി അവതരിപ്പിക്കുന്നത്. മറ്റൊരു പ്രധാന കഥാപാത്രമായ ആനിയെ കനി കുസൃതിയും അവതരിപ്പിക്കുന്നു. രൺജി പണിക്കർ, നിമിഷ എലിസബത്ത് ഡീൻ്, ഷെബിൻ ബെൻസൺ, വിനയ് മേനോൻ, അഖില നാഥ് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. ഷൈനി ആന്റെണിയാണ് ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചത്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പ്രതിഷേധ ദിനം ആചരിച്ചു

ചെങ്ങന്നൂർ : സ്വകാര്യ ആശുപത്രി മേഖലയിലെ ശമ്പള പരിഷ്ക്കരണം അട്ടിമറിക്കാനുള്ള മാനേജുമെൻ്റുകളുടെ നീക്കത്തിനെതിരെ കേരള സ്റ്റേറ്റ് പ്രൈവറ്റ് ഹോസ്പിറ്റൽ എംപ്ലോയീസ് ഫെഡറേഷൻ സംസ്ഥാന കമ്മറ്റി സംസ്ഥാന വ്യാപകമായി പ്രതിഷേധ ദിനം ആചരിച്ചു.ചെങ്ങന്നൂർ കൊല്ലകടവ്...

ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡ് വില ബാരലിന് 126 ഡോളര്‍ കടന്നു

ന്യൂഡല്‍ഹി: ആഗോള വിപണിയില്‍  ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡ് വില ബാരലിന് 126 ഡോളര്‍ കടന്നു. നാലുവര്‍ഷത്തിനിടെ, ഏറ്റവും ഉയര്‍ന്ന നിലയിലാണ് എണ്ണവില. അമേരിക്കന്‍ സൈന്യം ഇറാനെതിരെയുള്ള സാധ്യമായ സൈനിക നടപടികളെക്കുറിച്ച് പ്രസിഡന്റ്...
- Advertisment -

Most Popular

- Advertisement -