Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsമനുഷ്യന്റെ യഥാർത്ഥ...

മനുഷ്യന്റെ യഥാർത്ഥ സമ്പത്ത് ആത്മസംതൃപ്തിയും സാമൂഹിക പ്രതിബദ്ധതയും: സംപൂജ്യ സ്വാമി ഉദിത് ചൈതന്യ

റാന്നി: മനുഷ്യന്റെ യഥാർത്ഥ സമ്പത്ത് പണമോ ഭൗതിക നേട്ടങ്ങളോ മാത്രമല്ലെന്നും ആത്മസംതൃപ്തിയും ആത്മാർത്ഥതയും സഹാനുഭൂതിയും സമൂഹത്തോടുള്ള പ്രതിബദ്ധതയുമാണെന്നും സംപൂജ്യ സ്വാമി ഉദിത് ചൈതന്യ അഭിപ്രായപ്പെട്ടു. റാന്നി തോട്ടമൺകാവ് ദേവീക്ഷേത്രത്തിൽ നടന്നു വരുന്ന അംബായാഗത്തിന്റെ ഭാഗമായി നടന്ന പ്രഭാഷണത്തിൽ സംസാരിക്കുക ആയിരുന്നു സ്വാമി. മനുഷ്യർ പരസ്പരം ഒന്നാണെന്ന ബോധവും ഒരുമിച്ച് മുന്നേറാനുള്ള മനോഭാവവും വളർത്തിയെടുക്കണം. വ്യക്തിയുടെ കഴിവുകളും പ്രവർത്തനങ്ങളും സമൂഹത്തിന്റെ നന്മയ്ക്കായി പ്രയോജനപ്പെടുത്തുമ്പോഴാണ് ജീവിതത്തിന് യഥാർത്ഥ അർത്ഥം കൈവരുന്നത്.

മറ്റുള്ളവരുടെ സന്തോഷത്തിലും വളർച്ചയിലും ആത്മാനന്ദം കണ്ടെത്താൻ കഴിയുന്ന വ്യക്തിയെ പരാജയപ്പെടുത്തുക എളുപ്പമല്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു സമൂഹത്തിന്റെ ശക്തി സാമ്പത്തിക നേട്ടങ്ങളിൽ മാത്രം ഒതുങ്ങുന്നതല്ല. അതിന്റെ സാംസ്കാരിക പൈതൃകവും കലാബോധവും മാനവിക മൂല്യങ്ങളും കൂട്ടായ്മയും സമൂഹത്തിന്റെ വളർച്ചയിൽ നിർണായകമാണ്.

മതങ്ങളുടെയും വ്യത്യസ്ത വിശ്വാസങ്ങളുടെയും അതിരുകൾക്കപ്പുറം മനുഷ്യർ തമ്മിലുള്ള ഐക്യത്തിനും പരസ്പര ബഹുമാനത്തിനും പ്രാധാന്യം നൽകണമെന്നും അദ്ദേഹം ഓർമിപ്പിച്ചു. വ്യക്തിയുടെ നേട്ടങ്ങൾ സമൂഹത്തിന്റെ പുരോഗതിയുമായി ബന്ധപ്പെടുമ്പോഴാണ് യഥാർത്ഥ സമ്പത്തും ജീവിതവിജയവും അർത്ഥവത്താകുന്നതെന്നും പ്രഭാഷണത്തിൽ അദ്ദേഹം വ്യക്തമാക്കി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

എലിപ്പനി ബാധിച്ച് പത്താംക്ലാസ് വിദ്യാർത്ഥി മരിച്ചു

കോട്ടയം : കോട്ടയത്ത് എലിപ്പനി ബാധിച്ച് പത്താംക്ലാസ് വിദ്യാർത്ഥി മരിച്ചു. എസ്എച്ച് മൗണ്ട് സ്വദേശി ശ്യാം സി ജോസഫിന്റെ മകൻ ലെനൻ സി ശ്യാം (15) ആണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളേജ്...

ശുഭാംശു ശുക്ലയും സംഘവും ഇന്ന് ഭൂമിയിലേക്ക് മടങ്ങും

ന്യൂഡൽഹി : 18 ദിവസത്തെ ബഹിരാകാശ ദൗത്യം പൂർത്തിയാക്കി ഇന്ത്യയുടെ ശുഭാംശു ശുക്ലയും ആക്സിയം 4 ദൗത്യസംഘാംഗങ്ങളും ഇന്ന് ഭൂമിയിലേക്ക് യാത്ര തിരിക്കും. ഇന്ത്യൻ സമയം ഉച്ചയ്ക്ക് രണ്ടരയോടെ ആക്സിയം 4 സംഘം...
- Advertisment -

Most Popular

- Advertisement -