Monday, October 19, 2026
No menu items!

subscribe-youtube-channel

HomeNewsലൈംഗിക പീഡന...

ലൈംഗിക പീഡന പരാതി ; പാലക്കാട് കൗൺസിലറുടെ മുൻകൂർജാമ്യാപേക്ഷ തള്ളി

പാലക്കാട് : ലൈംഗിക പീഡന പരാതിയിൽ പാലക്കട് നഗരസഭയിലെ കോൺഗ്രസ് കൗൺസിലർ പ്രശോഭ് സി വത്സന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി. മണ്ണാർക്കാട് എസ് സി-എസ്ടി കോടതിയാണ് മുൻ‌കൂർ ജാമ്യാപേക്ഷ തള്ളിയത്. ജോലി വാഗ്ദാനം ചെയ്ത് ദളിത് യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി.

നഗരസഭയിലെ 24-ാം വാർഡ് കൗൺസിലറാണ് പ്രശോഭ് വത്സൻ. ഷാഫി പറമ്പിൽ, രാഹുൽ മാങ്കൂട്ടത്തിൽ തുടങ്ങിയ ഉന്നത നേതാക്കളുമായുള്ള തന്റെ അടുത്ത ബന്ധം പറഞ്ഞ് പ്രശോഭ് തന്നെ ഭീഷണിപ്പെടുത്തിയിരുന്നതായി യുവതിയുടെ പരാതിയിൽ പറയുന്നു.ഒളിവിൽ കഴിയുന്ന പ്രശോഭിനെ പിടികൂടാൻ പോലീസിന് സാധിച്ചിട്ടില്ല.ബലാത്സംഗം, എസ്‌സി എസ്ടി പീഡന നിരോധന നിയമം എന്നീ ഗുരുതരമായ വകുപ്പുകൾ ചുമത്തിയാണ് പ്രശോഭിനെതിരെ കേസെടുത്തത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സിനിമ പ്രേക്ഷക കൂട്ടായ്മയുടെ അഞ്ചാമത് ക്യാപ്റ്റൻ രാജു പുരസ്കാരം – ജയറാമിന്

പത്തനംതിട്ട : സിനിമയുടെ വിവിധ മേഖലകളിൽ നൽകിയ സംഭാവനകൾ പരിഗണിച്ച് നടൻ ജയറാമിന് ഇത്തവണത്തെ ക്യാപ്റ്റൻ രാജു പുരസ്കാരം നൽകുമെന്ന് സിനിമ പ്രേക്ഷക കൂട്ടായ്മ ഭാരവാഹികൾ അറിയിച്ചു. സ്വഭാവ വേഷങ്ങൾ, ഹാസ്യ - വില്ലൻ...

ഏഷ്യൻ ഗെയിംസ് : ക്രിക്കറ്റിൽ പാകിസ്താനെ കീഴടക്കി ഇന്ത്യ സ്വർണം നേടി

ന്യൂഡൽഹി : ഏഷ്യൻ ഗെയിംസ് ക്രിക്കറ്റ് ഫൈനലിൽ പാകിസ്ഥാനെ തകർത്തെറിഞ്ഞ് തുടർച്ചയായ രണ്ടാം സ്വർണ മെഡൽ സ്വന്തമാക്കി ഇന്ത്യ.19 റൺസിനാണ് ജയം. ഇന്ത്യ ഉയർത്തിയ 212 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പാകിസ്ഥാനെ 20...
- Advertisment -

Most Popular

- Advertisement -