Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsKottayamഏറ്റുമാനൂർ ടൗണിലെ...

ഏറ്റുമാനൂർ ടൗണിലെ ഗതാഗതക്കുരുക്കിന് ശാശ്വതപരിഹാരം വേണം : കേരള കോൺഗ്രസ്സ്

കോട്ടയം : ഏറ്റുമാനൂർ ടൗണിലും സമീപപ്രദേശങ്ങളിലും അതിരൂക്ഷമായ ഗതാഗതക്കുരുക്കിന് ശാശ്വതപരിഹാരം ഉണ്ടാകാൻ കർമ്മപദ്ധതികൾ തയ്യാറാക്കി നടപ്പാക്കണമെന്ന് കേരള കോൺഗ്രസ്സ് ഏറ്റുമാനൂർ നിയോജകമണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു. എം.സി. റോഡിൽ കാരിത്താസ് ജംഗ്ഷൻ മുതൽ പട്ടിത്താനം വരെയും, പാലാ റോഡിൽ മംഗലംകലുങ്ക് വരെയും അതിഭയങ്കരമായ ഗതാഗത കുരുക്ക് മൂലം ആയിരക്കണക്കിന് ജനങ്ങൾ ദിനംപ്രതി ബുദ്ധിമുട്ടുകയാണ്.

പലദിവസങ്ങളിലും ഗതാഗതക്കുരുക്ക് മൂലം വാഹനഗതാഗതം മണിക്കൂറുകളാണ് തടസ്സപ്പെടുന്നത്.  ഗതാഗതക്കുരുക്കിന് പരിഹാരം കാണാനായി കഴിഞ്ഞ എം.എൽ.എ.യുടെ കാലത്ത് കല്ലിട്ട് പോയ റിംഗ് റോഡ് പദ്ധതി പൂർണ്ണമായി നിലച്ചു. ഏറ്റുമാനൂരിൽ ഫ്ളൈ ഓവർ വേണമെന്ന ആവശ്യവും നിലവിൽ നിരാകരിച്ചിരിക്കുകയാണ്.

ഏറ്റുമാനൂർ ടൗണിലെ ഗതാഗതക്കുരുക്കിന് ശാശ്വതപരി ഹാരം കാണാൻ ശാസ്ത്രീയപഠനം നടത്തി മാസ്റ്റർ പ്ലാൻ തയ്യാറാക്കി സമയബന്ധിതമായി നടപ്പി ലാക്കണമെന്ന് കേരളകോൺഗ്രസ്സ് നിയോജകമണ്‌ഡലം കമ്മറ്റി ആവശ്യപ്പെട്ടു.

തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിൽ ജയിച്ച ജനപ്രതിനിധികൾക്ക് യോഗത്തിൽ സ്വീകരണം നൽകി. യോഗത്തിൽ നിയോജകമണ്‌ഡലം പ്രസിഡൻ്റ് ബിനു ചെങ്ങളം അധ്യക്ഷതവഹിച്ചു. പാർട്ടി എക്‌സിക്യൂട്ടീവ് ചെയർമാൻ മോൻസ് ജോസഫ് എം.എൽ.എ. ഉദ്ഘാടനം ചെയ്‌തു. പാർട്ടി സെക്ര ട്ടറി ജനറൽ അഡ്വ. ജോയി എബ്രഹാം എക്‌സ്.എം.പി. മുഖ്യപ്രഭാഷണം നടത്തി.

പാർട്ടി ജില്ല പ്രസിഡൻ്റ് അഡ്വ. ജെയിസൺ ജോസഫ്, ഉന്നത അധികാര സമിതി അംഗങ്ങളായ അഡ്വ. മൈക്കിൾ ജെയിംസ്’, കെ.പി. പോൾ, കെ.പി. ദേവസ്യ, ജെയിംസ് കുര്യൻ, ഷൈജി ഓട്ടപ്പളളി, സ്റ്റീഫൻ ചാഴി കാടൻ, റ്റി.വി. സോണി, ജെയിസൺ ഞൊങ്ങിണിയിൽ, തോമസ’ പുതുശ്ശേരിൽ, റ്റിറ്റോ പയ്യനാ ടൻ, ജോസ് മേനോൻകരി, ഷിബു കുമരകം, ജനപ്രതിനിധികളായ സിബി ചിറയിൽ, റോസമ്മ സോണി, ജേക്കബ്ബ് നെല്ലിക്കാപ്പള്ളി തുടങ്ങിയവർ പ്രസംഗിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഇസ്രയേൽ വ്യോമാക്രമണത്തിൽ ഹമാസ് നേതാവിന്റെ മക്കളും കൊച്ചുമക്കളും കൊല്ലപ്പെട്ടു

ഗാസ :ഇസ്രയേൽ വ്യോമാക്രമണത്തിൽ ഹമാസ് മേധാവി ഇസ്മയിൽ ഹനിയയുടെ 3 മക്കളും 4 ചെറുമക്കളും കൊല്ലപ്പെട്ടു.ഗാസ സിറ്റിയിലെ ഷാതി അഭയാർഥി ക്യാംപിനു നേരെ ഇസ്രയേൽ നടത്തിയ ആക്രമണത്തിലാണ് ഇവർ കൊല്ലപ്പെട്ടത്.ഹനിയയുടെ മക്കൾ ഹമാസിന്റെ...

അതിതീവ്ര മഴ : അഞ്ച് ജില്ലകളിൽ റെഡ് അലേർട്ട് ; 11 ജില്ലകളിൽ അവധി

തിരുവനന്തപുരം : സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുന്നു. ഇന്ന് 5 ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു .കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ ആണ് റെഡ് അലർട്ട്.പാലക്കാട്, തൃശൂർ, എറണാകുളം, ഇടുക്കി,...
- Advertisment -

Most Popular

- Advertisement -