Thursday, October 8, 2026
No menu items!

subscribe-youtube-channel

HomeNewsപീഡനപരാതി: പുറത്താക്കിയ...

പീഡനപരാതി: പുറത്താക്കിയ ബ്രാഞ്ച് സെക്രട്ടറിയെ സിപി എം തിരിച്ചെടുത്തു

പത്തനംതിട്ട: പീഡനപരാതിയെ തുടര്‍ന്ന് പുറത്താക്കിയ ബ്രാഞ്ച് സെക്രട്ടറിയെ സിപി എം തിരിച്ചെടുത്തു .തിരുവല്ല കോട്ടാലി ബ്രാഞ്ച് സെക്രട്ടറിയായിരുന്ന സി. സി. സജിമോനെ ആണ് പാര്‍ട്ടിയില്‍ തിരിച്ചെടുത്തത്. സജിമോനെ പുറത്താക്കിയ നടപടി കണ്‍ട്രോള്‍ കമ്മീഷന്‍ റദ്ദ് ചെയ്തു. ഒരു വര്‍ഷത്തേക്കായിരുന്നു സജിമോനെ പാര്‍ട്ടി പുറത്താക്കിയത്. ഒരു വിഷയത്തില്‍ രണ്ട് നടപടി വേണ്ട എന്ന കണ്‍ട്രോള്‍ കമ്മീഷന്റെ തീരുമാനെത്തെ തുടർന്നാണ് സജിമോനെ ഇപ്പോൾ തിരിച്ചെടുക്കാൻ തീരുമാനിച്ചത്.

വിവാഹിതയായ വീട്ടമ്മെയെ 2018 ൽ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസിലും ഡിഎന്‍എ പരിശോധനയില്‍ ആള്‍മാറാട്ടം നടത്തിയതിലും സജിമോന്‍ പ്രതിയാണ്. വനിതാ നേതാവിന് ലഹരി നല്‍കി നഗ്നവീഡിയോ ചിത്രീകരിച്ചെന്നും ഇയാള്‍ക്കെതിരെ ആരോപണമുണ്ട്. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ ശേഷം രണ്ടാം തവണയാണ് സജിമോനെ തിരിച്ചെടുക്കുന്നത്.

കെ കെ ശൈലജയുള്‍പ്പടെയുള്ളവരുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന നേതൃയോഗം കഴിഞ്ഞ ഡിസംബറിലാണ് ഇയാളെ പുറത്താക്കിയത്. ഈ നടപടിയാണ് കണ്‍ട്രോള്‍ കമ്മീഷന്‍ ഇപ്പോൾ റദ്ദാക്കിയത് 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

യുറേനിയം വിതരണ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഉസ്‌ബെക്കിസ്താനും

താഷ്‌കന്റ്‌ : ദീർഘകാല യുറേനിയം വിതരണ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഉസ്‌ബെക്കിസ്താനും .പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഉസ്‌ബെക്കിസ്താൻ പ്രസിഡന്റ് ഷാവ്കത്ത് മിർസിയോയേവും തമ്മിൽ താഷ്‌കന്റിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് കരാറിൽ ധാരണയായത് .വിദേശകാര്യ മന്ത്രിമാരുടെ...

അനധികൃത മദ്യം സൂക്ഷിച്ച കേസ് : ആന്റോ അഗസ്റ്റിന് ജാമ്യമില്ല

വയനാട് : വീട്ടിൽ അനധികൃതമായി മദ്യം സൂക്ഷിച്ച കേസിൽ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി എംഡി ആന്റോ അഗസ്റ്റിന്റെ ജാമ്യാപേക്ഷ സുൽത്താൻ ബത്തേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതി തള്ളി.വയനാട്ടിലെ വാഴവറ്റയിലെ വീട്ടിൽ അനധികൃതമായി...
- Advertisment -

Most Popular

- Advertisement -