Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsതിരുവല്ലയെ മികച്ച...

തിരുവല്ലയെ മികച്ച കായിക ഹബ്ബാക്കി മാറ്റും: അനൂപ് ആന്റണി കേന്ദ്ര കായിക മന്ത്രി മൻസുഖ് മാണ്ഡവ്യയുമായി കൂടിക്കാഴ്ച നടത്തി

തിരുവല്ല: തിരുവല്ലയിലെ കായിക പ്രേമികൾക്ക് സ്റ്റേഡിയം എന്ന സ്വപ്നങ്ങൾക്ക് ചിറകു വയ്ക്കുന്നു.തിരുവല്ല സ്റ്റേഡിയത്തിന്റെ ശോചനീയാവസ്ഥ പരിഹരിക്കാൻ കേന്ദ്ര സർക്കാരിന്റെ സഹായം ഉറപ്പാക്കി ബി ജെ പി സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആന്റണി .

കേന്ദ്ര കായിക മന്ത്രി മൻസുഖ് മാണ്ഡവ്യയുമായി ദൽഹിയിൽ നടത്തിയ കൂടിക്കാഴ്ചയിൽ  നിലവിലെ സ്റ്റേഡിയത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾ അടക്കുള്ള കാര്യങ്ങൾ  അദ്ദേഹത്തിന്റെ ശ്രദ്ധയിൽപെടുത്തിയതായി അനൂപ് ആന്റണി വ്യക്തമാക്കി.

തിരുവല്ലയുടെ കായിക പാരമ്പര്യം വീണ്ടെടുക്കാൻ ഖേലോ ഇന്ത്യ സെന്റർ അടക്കമുള്ള മികച്ച സൗകര്യങ്ങൾ നൽകണമെന്ന് അഭ്യർത്ഥിച്ചാണ്  കേന്ദ്ര  മന്ത്രിയുമായി  കൂടിക്കാഴ്ച നടത്തിയത്. അതോടൊപ്പം രാജ്യത്തിന്റെ അഭിമാനമായ ഒളിമ്പ്യൻ തിരുവല്ല പാപ്പന്റെ (ടി.എം.വർഗീസ്) സ്മരണയ്ക്കായി ഉചിതമായ നടപടികൾ സ്വീകരിക്കണമെന്നും മന്ത്രിയോട് അഭ്യർത്ഥിച്ചു.

​തിരുവല്ലയുടെ മണ്ണിൽ നിന്നും പുതിയ ഒളിമ്പ്യന്മാരെ വാർത്തെടുക്കാൻ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. നിർദ്ദേശങ്ങൾ  അതീവ ഗൗരവത്തോടെയാണ് പരിഗണിച്ചതെന്നും ഗ്രാമീണ മേഖലയിലുള്ള പ്രതിഭകളെ കണ്ടെത്തുന്നതിനും അവർക്ക് കൃത്യമായ പ്രോത്സാഹനം നൽകുന്നതിനുമുള്ള പദ്ധതികൾ  നടപ്പാക്കി  തിരുവല്ലയെ കേരളത്തിന്റെ ഒരു മികച്ച കായിക ഹബ്ബാക്കി മാറ്റാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും അനൂപ് ആന്റണി പറഞ്ഞു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നിയമസഭ തിരഞ്ഞെടുപ്പ് : ഉദ്യോഗസ്ഥരെ അനുമോദിച്ചു

പത്തനംതിട്ട: നിയമസഭാ തിരഞ്ഞെടുപ്പ് സുഗമമായി നടത്തിയ  ഉദ്യോഗസ്ഥരെ ജില്ല ആസൂത്രണ സമിതി ഓഫീസ് കോൺഫറൻസ് ഹാളിൽ ജില്ല കലക്ടർ എസ് പ്രേം കൃഷ്‌ണൻ അനുമോദിച്ചു. ജീവനക്കാരുടെ  പ്രവർത്തനമികവു കൊണ്ടാണ് പരാതി രഹിതതിരഞ്ഞെടുപ്പ്  നടത്താൻ സാധിച്ചതെന്ന്...

പെരിങ്ങര പഞ്ചായത്തിന് പുരസ്കാരം

തിരുവല്ല: കയർ ഭൂവസ്ത്ര വിതാന പദ്ധതിയിൽ പെരിങ്ങര പഞ്ചായത്തിന് പുരസ്കാരം. മികച്ച പഞ്ചായത്തിനുള്ള ജില്ലയിൽ രണ്ടാം സ്ഥാനവും പുളിക്കീഴ് ബ്ലോക്കിൽ ഒന്നാം സ്ഥാനവും ലഭിച്ച പുരസ്കാരം പെരിങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  എബ്രഹാം തോമസ്...
- Advertisment -

Most Popular

- Advertisement -