Tuesday, September 29, 2026
No menu items!

subscribe-youtube-channel

HomeNewsതദ്ദേശസ്ഥാപന വാര്‍ഡ്...

തദ്ദേശസ്ഥാപന വാര്‍ഡ് സംവരണം: നറുക്കെടുപ്പ് ഒക്ടോബര്‍ 13 മുതല്‍

പത്തനംതിട്ട : തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ നിയോജകമണ്ഡലങ്ങളുടെയും വാര്‍ഡുകളുടെയും സംവരണക്രമം നിശ്ചയിക്കുന്നതിനുള്ള നറുക്കെടുപ്പ് ജില്ലയില്‍ ഒക്ടോബര്‍ 13 മുതല്‍. സംവരണ നിയോജകമണ്ഡലങ്ങളുടെ നറുക്കെടുപ്പ് നടത്തുന്നതിന് നിശ്ചയിച്ചിട്ടുള്ള ഗ്രാമപഞ്ചായത്തുകള്‍ ഉള്‍പ്പെടുന്ന ബ്ലോക്ക് പഞ്ചായത്തുകള്‍ക്കായി ഒക്ടോബര്‍ 13, ഒക്ടോബര്‍ 14, ഒക്ടോബര്‍ 15 തീയതികളില്‍ രാവിലെ 10 മുതല്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിലാണ് നറുക്കെടുപ്പ്.

ഒക്ടോബര്‍ 13 ന് മല്ലപ്പള്ളി, കോന്നി, ഒക്ടോബര്‍ 14 ന് കോയിപ്രം, പുളിക്കീഴ്, റാന്നി, ഒക്ടോബര്‍ 15 ന് ഇലന്തൂര്‍, പന്തളം, പറക്കോട് ബ്ലോക്ക് പഞ്ചായത്തുകളിലെ ഗ്രാമപഞ്ചായത്തുകളിലേക്ക് നറുക്കെടുപ്പ് നടത്തും. അടൂര്‍, പത്തനംതിട്ട, തിരുവല്ല, പന്തളം നഗരസഭകളിലെ മുനിസിപ്പല്‍ കൗണ്‍സിലുകളിലേക്കുള്ള നറുക്കെടുപ്പ് ഒക്ടോബര്‍ 16 ന് രാവിലെ 10 മുതല്‍ കലക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളിലാണ്.

ബ്ളോക്ക് പഞ്ചായത്തുകളിലെ നിയോജകമണ്ഡലങ്ങളുടെ സംവരണം നിശ്ചിയിക്കുന്നതിനുള്ള നറുക്കെടുപ്പ് ഒക്ടോബര്‍ 18 രാവിലെ 10 ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിലാണ്. ജില്ല പഞ്ചായത്തിലെ നിയോജകമണ്ഡലങ്ങളുടെ സംവരണം നിശ്ചയിക്കുന്നതിനുള്ള നറുക്കെടുപ്പ് ഒക്ടോബര്‍ 21 രാവിലെ 10 ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന്

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന്. തെരഞ്ഞെടുപ്പ് സംബന്ധിച്ച പ്രാഥമിക വിലയിരുത്തല്‍ യോഗത്തില്‍ ഉണ്ടാകും. ഇപ്പോഴുള്ള സീറ്റുകള്‍ കുറയാമെങ്കിലും തുടര്‍ഭരണത്തിനുള്ള സാധ്യതയുണ്ടെന്ന വിലയിരുത്തലിലാണ് ശനിയാഴ്ച നടന്ന ജില്ലാതല യോഗങ്ങളിലുണ്ടായത്. ജില്ലാതല റിപ്പോര്‍ട്ട്...

Kerala Lotteries Results : 23-01-2025 Karunya Plus KN-557

1st Prize Rs.8,000,000/- PU 236460 (ALAPPUZHA) Consolation Prize Rs.8,000/- PN 236460 PO 236460 PP 236460 PR 236460 PS 236460 PT 236460 PV 236460 PW 236460 PX 236460...
- Advertisment -

Most Popular

- Advertisement -