Wednesday, November 11, 2026
No menu items!

subscribe-youtube-channel

HomeNewsരണ്ട് വയസ്സുകാരിയെ...

രണ്ട് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ് ; പ്രതി ഹസ്സന്‍കുട്ടിക്ക് 67 വര്‍ഷം തടവ്

തിരുവനന്തപുരം : പേട്ടയിൽ രണ്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതി ഹസ്സന്‍കുട്ടിക്ക് 67 വര്‍ഷം തടവ്.12 ലക്ഷം രൂപ പിഴയും ഒടുക്കണം. തിരുവനന്തപുരം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്.

2024 ഫെബ്രുവരി 19ന് ആയിരുന്നു പേട്ടയിൽ മാതാപിതാക്കള്‍ക്കൊപ്പം റോഡരുകിൽ കിടന്നുറങ്ങിയ ആന്ധ്രാ സ്വദേശിയായ കുട്ടിയെ പ്രതി തട്ടികൊണ്ടുപോയി പീഡിപ്പിച്ചത്. പീഡിപ്പിച്ച ശേഷം കുട്ടിയെ റെയിൽവേ ട്രാക്കിന് സമീപത്തെ പൊന്തകാട്ടിൽ ഉപേക്ഷിച്ചു. സി.സി.ടി.വി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി ഹസ്സൻകുട്ടി പിടിയിലാകുന്നത്. ഇയാൾ ഇതിന് മുമ്പും പോക്‌സോ കേസില്‍ പ്രതിയായിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഗാന്ധിജയന്തി ദിനാചരണവും ശുചിത്വപ്രവർത്തനവും

തിരുവല്ല : ഗാന്ധിജയന്തിയോടനുബന്ധിച്ചു മന്നൻകരച്ചിറ യു പി സ്കൂളിൽ ശുചിത്വ മിഷൻ, ശുചിത്വ സുന്ദര വിദ്യാലയം പരിപാടി സംഘടിപ്പിച്ചു. പ്രഥമാധ്യാപിക ബിന്ദു കെ ബേബി സ്വാഗതം പറഞ്ഞു. നഗരസഭാ കൗൺസിലർ വിജയൻ തലവന...

ഹരിപ്പാട് നവജാത ശിശുവിനെ ജനലിലൂടെ വലിച്ചെറിഞ്ഞ സംഭവത്തിൽ അമ്മക്കെതിരെ വധശ്രമത്തിന് കേസെടുത്തു

ഹരിപ്പാട് : ഹരിപ്പാട് താലൂക്ക് ആശുപത്രിയിലെ ശുചിമുറിയിൽ പ്രസവിച്ച ശേഷം നവജാത ശിശുവിനെ ജനലിലൂടെ വലിച്ചെറിഞ്ഞ സംഭവത്തിൽ അമ്മക്കെതിരെ വധശ്രമത്തിന് കേസെടുത്തു.അവിവാഹിതയായ പെൺകുട്ടി മാനഹാനി ഭയന്ന് കുട്ടിയെ കൊലപ്പെടുത്താൻ ശ്രമിച്ചെന്നാണ് എഫ്ഐആറില്‍ പറയുന്നത്. പെൺകുട്ടി...
- Advertisment -

Most Popular

- Advertisement -