Saturday, November 7, 2026
No menu items!

subscribe-youtube-channel

HomeNewsപിഎം ശ്രീ...

പിഎം ശ്രീ പദ്ധതിയിൽ അനുനയ നീക്കം സജീവമാക്കി സി പി എം

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിൽ അനുനയ നീക്കം സജീവമാക്കി സിപിഎം. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി 5 സിപിഐ നേതൃത്വവുമായി ചർച്ച നടത്തുന്നത്. സിപിഐ ആസ്ഥാനത്തെത്തിയ ശിവൻകുട്ടി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തെ കാണ്ട് ചര്‍ച്ച നടത്തും. സിപിഎം നിർദേശ പ്രകാരമാണ് അനുനയം നീക്കം. വിദ്യാഭ്യാസ മന്ത്രിയെയാണ് വിഷയത്തില്‍ സിപിഐ ഏറ്റവും അധികം കുറ്റപ്പെടുത്തുന്നത്. അതേ മന്ത്രിയെ തന്നെ നേരിട്ടിറക്കി സമവായത്തിന് ശ്രമിക്കുകയാണ് സിപിഎം നേതൃത്വം.

മൂന്നാം പിണറായി സര്‍ക്കാരെന്ന മുദ്രാവാക്യവുമായി കളത്തിലിറങ്ങാൻ തയ്യാറെടുക്കുന്നതിനിടെ പിഎം ശ്രീ വിവാദത്തിൽ ഉലഞ്ഞ് എൽഡിഎഫ് നേതൃത്വം. ഫണ്ടിന് വേണ്ടി നയം മാറ്റാനാകില്ലെന്ന് സിപിഐ ശക്തമായി വാദിക്കുമ്പോള്‍ എല്ലാം ചര്‍ച്ചയിലൂടെ പരിഹരിക്കാമെന്ന സിപിഎം വാദം അപ്രസക്തമാവുകയാണ്.

ഘടകക്ഷികളെ ഇരുട്ടിൽ നിര്‍ത്തിയെടുത്ത തീരുമാനത്തിൽ നിന്ന് പിന്മാറണമെന്നാണ് സിപിഐ ആവശ്യം. അതേസമയം, വിവാദത്തിൽ സിപിഐയെ അനുനയിപ്പിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടപെടുമെന്നാണ് സൂചന.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത: 11 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് എല്ലാ ജില്ലകളിലും ജാഗ്രതാ നിര്‍ദേശം നല്‍കി. ഇന്ന് 11 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും മൂന്ന് ജില്ലകളില്‍...

ഇടുക്കിയില്‍ ജലനിരപ്പ് താഴുന്നു : വൈദ്യുതിയുത്പാദത്തെ ബാധിക്കുമെന്ന് ആശങ്ക

കോട്ടയം: എല്‍ നിനോ പ്രതിഭാസം മൂലം മഴയിലുണ്ടായ കുറവ് കേരളത്തിലെ വൈദ്യുതി ഉത്പാദനത്തെ ബാധിക്കുമെന്ന് ആശങ്ക. ഇടുക്കി ഡാമിലെ ജലനിരപ്പ് ക്രമാതീതമായി താഴുന്നതാണ് കാരണം. സംസ്ഥാനത്തെ ഏറ്റവും വലിയ ജലവൈദ്യുതി പദ്ധതിയായ മൂലമറ്റം...
- Advertisment -

Most Popular

- Advertisement -