Wednesday, March 26, 2025
No menu items!

subscribe-youtube-channel

HomeNewsബിലീവേഴ്സ് ചർച്ച്...

ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഹീമോഫീലിയ രോഗികൾക്കുള്ള സ്വാശ്രയ സംഘം രൂപീകരിച്ചു

തിരുവല്ല : ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രി ഹെമറ്റോളജി വിഭാഗത്തിന്റെയും ഹീമോഫീലിയ ഫെഡറേഷൻ ഓഫ് ഇന്ത്യയുടെയും സെൽഫ് ഹെൽപ്പ് ഗ്രൂപ്പ് പത്തനംതിട്ടയുടെയും സംയുക്തസഹകരണത്തിൽ ഹീമോഫീലിയ രോഗികൾക്കുള്ള സ്വാശ്രയ സംഘം രൂപീകരിച്ചു. സംഘത്തിന്റെ ഔദ്യോഗിക ഉദ്ഘാടനച്ചടങ്ങിൽ കേരളാ ആരോഗ്യ സർവകലാശാല സെനറ്റ് അംഗവും ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രി മാനേജറുമായ റവ.ഫാ. സിജോ പന്തപ്പള്ളിൽ അധ്യക്ഷത വഹിച്ചു.

ഹീമോഫീലിയ ഫെഡറേഷൻ ഓഫ് ഇന്ത്യ റീജിയണൽ കൗൺസിൽ ചെയർമാൻ  ജിമ്മി മാനുവൽ ,  സെൽഫ് ഹെൽപ്പ് ഗ്രൂപ്പ് ഹീമോഫീലിയ പ്രസിഡൻറ് പ്രൊഫ . ഉണ്ണികൃഷ്ണൻ കെ , സെക്രട്ടറി  ബ്രൂസ് വർഗീസ്, ബിലീവേഴ്സ് ആശുപത്രി മെഡിക്കൽ സൂപ്രണ്ട് ഡോ ജോംസി ജോർജ് , ഹെമറ്റോളജി വിഭാഗം മേധാവി ഡോ ചെപ്സി സി ഫിലിപ്പ്, ഓർത്തോപ്പീഡിക്സ് വിഭാഗം മേധാവി ഡോ വിനു മാത്യു ചെറിയാൻ , പി.എം.ആർ വിഭാഗം മേധാവി ഡോ റോഷിൻ മേരി വർക്കി , പതോളജി വിഭാഗം അസ്സോസ്സിയേറ്റ് പ്രൊഫസർ ഡോ  ബോണി അന്ന ജോർജ് , ആശുപത്രി അസിസ്റ്റൻറ് ഡയറക്ടറും ജനറൽ മെഡിസിൻ വിഭാഗം കൺസൾട്ടന്റുമായ ഡോ അനി തമ്പി എന്നിവർ പങ്കെടുത്തു

ഹെമറ്റോളജി വിഭാഗത്തോടൊപ്പം ഓർത്തേപ്പീഡിക്സ്, ഫിസിക്കൽ മെഡിസിൻ ആൻറ് റീഹാബിലിറ്റേഷൻ, പതോളജി വിഭാഗങ്ങൾ സഹകരിച്ച് ഹീമോഫീലിയ രോഗികൾക്ക് വേണ്ട ചികിത്സയും ബോധവത്കരണവും പുനരധിവാസവും നടത്തുക എന്നതാണ് ഈ കൂട്ടായ്മയുടെ ലക്ഷ്യം. ഇതിലൂടെ രോഗികൾക്ക് ലഭിക്കുന്ന പരിചരണത്തിന്റെ ഗുണനിലവാരം ഉയർത്താൻ കഴിയുമെന്ന് ബിലീവേഴ്സ് ആശുപത്രി അധികൃതർ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ലൈഫ് ലൈൻ  ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ടിൽ നൂതന സാങ്കേതികവിദ്യയായ നിർസ് (NIRS) ആൻജിയോപ്ലാസ്റ്റിക്കു തുടക്കമിട്ടു

അടൂർ: ഹൃദയത്തിലെ രക്തധമനിയായ കൊറോണറി ആർട്ടറിയിലെ ബ്ളോക്കിന്റെ ഘടന കൃത്യമായി കണ്ടുപിടിക്കുന്ന നൂതന സാങ്കേതികവിദ്യയായ NIRS (Near Infra Red Spectroscopy) ഉപയോഗിച്ചുള്ള ആൻജിയോപ്ലാസ്റ്റിക്ക് ലൈഫ് ലൈൻ ആശുപത്രിയിലെ കാർഡിയോളജി വിഭാഗം തുടക്കം...

പെരിയാറിലെ മത്സ്യക്കുരുതി:ജലത്തിൽ അമോണിയയും സൾഫൈഡും അപകടകരമായ അളവിൽ ഉണ്ടെന്ന് കുഫോസ് റിപ്പോർട്ട്

കൊച്ചി: പെരിയാറിലെ മത്സ്യക്കുരുതിയില്‍ കുഫോസിന്‍റെ(കേരള മത്സ്യബന്ധന സമുദ്ര ഗവേഷണ സര്‍വകലാശാല) പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് സംസ്ഥാന ഫിഷറീസ് വകുപ്പിന് സമർപ്പിച്ചു. ജലത്തിൽ അമോണിയയും സൾഫൈഡും അപകടകരമായ അളവിൽ ഉണ്ടെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. വെള്ളത്തിൽ...
- Advertisment -

Most Popular

- Advertisement -