Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsതിരുവല്ലയില്‍ 50...

തിരുവല്ലയില്‍ 50 കോടിയുടെ വികസന പ്രവര്‍ത്തനത്തിന് ഇന്ന് തുടക്കം

തിരുവല്ല : തിരുവല്ലയില്‍ 50 കോടിയുടെ വികസന പ്രവര്‍ത്തനത്തിന് ഇന്ന് (ഏപ്രില്‍ 11) തുടക്കം. തിരുവല്ല താലൂക്ക് ആശുപത്രി ഒ.പി ബ്ലോക്ക് മന്ദിരം, കാഞ്ഞിരത്തുംമൂട് -ചാത്തങ്കേരി റോഡ്, കടപ്ര-വിയപുരം റോഡ് എന്നിവയുടെ നിര്‍മാണോദ്ഘാടനവും സ്വാമി പാലം -മേപ്രാല്‍ -കൊമ്മന്‍ കേരിചിറ -അംബേദ്കര്‍ കോളനി റോഡിന്റെ ഉദ്ഘാടനവും ഇന്ന് നടക്കും. പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും.

വൈകിട്ട് 4.45 ന് ഒ.പി ബ്ലോക്ക് ഉദ്ഘാടന ചടങ്ങില്‍ ആരോഗ്യ വനിതാ-ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അധ്യക്ഷയാകും. അഡ്വ. മാത്യു ടി തോമസ് എംഎല്‍എയുടെ അധ്യക്ഷതയിലാണ് മറ്റു ഉദ്ഘാടന ചടങ്ങുകള്‍. ആന്റോ ആന്റണി എം.പി മുഖ്യാതിഥിയാകും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

എസ് ജാനകിയുടെ സംസ്‌കാരം ഇന്ന്

മൈസൂർ : തെന്നിന്ത്യന്‍ വാനമ്പാടി എസ് ജാനകിയുടെ സംസ്‌കാരം ഇന്ന് നടക്കും.  വൈകീട്ട് മൈസൂരുവിലെ കനിയനഹുണ്ഡി ഫാം ഹൗസില്‍ സംസ്‌കാരം നടക്കും. ജാനകിയമ്മയുടെ ആഗ്രഹം അനുസരിച്ചാണ് ഹുണ്ഡിയില്‍ സംസ്‌കരിക്കുന്നത്. ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്‌കാരം....

തോട്ടപ്പള്ളി സ്പിൽവേയിൽ  അടിയന്തര സന്ദർശനം നടത്തി മന്ത്രിമാരായ എം ലിജുവും രമേശ് ചെന്നിത്തലയും

ആലപ്പുഴ: ​കുട്ടനാട്ടിലെയും സമീപ പ്രദേശങ്ങളിലെയും വെള്ളപ്പൊക്ക ഭീഷണി ഒഴിവാക്കുന്നതിനായി തോട്ടപ്പള്ളി സ്പിൽവേയിലെ ജലമൊഴുക്ക് വേഗത്തിലാക്കാൻ അടിയന്തര നടപടികൾ സ്വീകരിച്ചതായി സഹകരണ- എക്സൈസ് മന്ത്രി എം. ലിജുവും  ആഭ്യന്തര മന്ത്രി   രമേശ് ചെന്നിത്തലയും അറിയിച്ചു. തോട്ടപ്പള്ളി...
- Advertisment -

Most Popular

- Advertisement -