Sunday, September 6, 2026
No menu items!

subscribe-youtube-channel

HomeNewsമേയ് മാസത്തെ...

മേയ് മാസത്തെ റേഷൻ വിതരണം ജൂൺ 4 വരെ നീട്ടി

തിരുവനന്തപുരം : സംസ്ഥാനമെങ്ങും തുടരുന്ന കാലവർഷക്കെടുതിയുടെ പശ്ചാത്തലത്തിൽ മേയ് മാസത്തെ റേഷൻ വിതരണം ജൂൺ 4 വരെ നീട്ടിയതായി ഭക്ഷ്യ വകുപ്പ് മന്ത്രിയുടെ ഓഫീസ് അറിയിച്ചു. നീണ്ടുനിൽക്കുന്ന മഴമൂലം വെള്ളം കയറാനുള്ള സാധ്യത മുൻകൂട്ടി കണ്ട് ഭക്ഷ്യധാന്യങ്ങൾ സുരക്ഷിതമായി സൂക്ഷിക്കുന്നതിന് ആവശ്യമായ സജ്ജീകരണങ്ങൾ ഏർപ്പെടുത്താൻ ആവശ്യമായ നിർദ്ദേശം ഉദ്യോഗസ്ഥർക്ക് നൽകിക്കഴിഞ്ഞു.

ഭക്ഷ്യധാന്യങ്ങളുടെ വിട്ടെടുപ്പും റേഷൻ വിതരണവും സംസ്ഥാനത്ത് പ്രതിസന്ധിയിലാണെന്ന രീതിയിലുള്ള മാധ്യമവാർത്തകൾ തീർത്തും അടിസ്ഥാനരഹിതമാണ്. ട്രാൻസ്പോർട്ട് കരാറുകാരുടെ ബിൽ കുടിശ്ശികകൾ പൂർണമായും കൊടുത്തു തീർക്കുകയും വിട്ടെടുപ്പും റേഷൻ വിതരണവും സാധാരണ നിലയിൽ നടക്കുകയും ചെയ്യുന്നുണ്ട്. ജൂൺ മാസത്തെ റേഷൻ വിതരണത്തിനാവശ്യമായ 90 ശതമാനം ഭക്ഷ്യധാന്യങ്ങളും വിട്ടെടുത്ത് റേഷൻകടകളിൽ ഇതിനോടകം എത്തിച്ചുകഴിഞ്ഞു. മഴക്കെടുതിയും പ്രതികൂല കാലാവസ്ഥയും സൃഷ്ടിക്കുന്ന സാഹചര്യങ്ങൾ നേരിടാൻ വകുപ്പ് പൂർണ്ണസജ്ജമാണ്.

മേയ് 31 ഉച്ച വരെ മുൻഗണനാ വിഭാഗത്തിലെ എ.എ.വൈ റേഷൻ കാർഡുടമകൾ 92.12 ശതമാനവും പി.എച്ച്.എച്ച് റേഷൻ കാർഡുടമകൾ 87 ശതമാനവും ഉൾപ്പെടെ ആകെ 74 ശതമാനം ഗുണഭോക്താക്കൾ റേഷൻ വിഹിതം കൈപ്പറ്റിയിട്ടുണ്ട്. ഏപ്രിൽ മാസം 30-ാം തീയതിയിൽ 70.75 ശതമാനം കുടുംബാംഗങ്ങൾ ആണ് ആ മാസത്തെ റേഷൻ വിഹിതം കൈപ്പറ്റിയിരുന്നത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ചന്ദ്രബാബു നായിഡു ആന്ധ്ര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

ഹൈദ്രാബാദ് : ആന്ധ്ര മുഖ്യമന്ത്രിയായി ചന്ദ്രബാബു നായിഡു സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു .വിജയവാഡയിലെ കേസരപള്ളി ഐടി പാർക്കിലായിരുന്നു സത്യപ്രതിജ്ഞാച്ചടങ്ങ്.പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി അധ്യക്ഷൻ ജെ.പി. നഡ്ഡ...

ഇസ്രയേലിനെ ആക്രമിച്ച് ഇറാൻ : തിരിച്ചടിച്ച് ഇസ്രയേൽ

ടെഹ്‌റാൻ : ഇസ്രയേലിനെതിരെ ആക്രമണവുമായി ഇറാൻ.ഇസ്രയേലിലേക്ക് മിസൈൽ ആക്രമണം നടത്തിയെന്ന് ഇറാനിയൻ സർക്കാർ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിന് തിരിച്ചടിയായി മൂന്നിടങ്ങളിൽ ഇസ്രയേൽ സൈന്യം ശക്തമായ വ്യോമാക്രമണം നടത്തി....
- Advertisment -

Most Popular

- Advertisement -