Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsനവജാത ശിശുക്കളെ...

നവജാത ശിശുക്കളെ കുഴിച്ചിട്ട സംഭവം : കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്ന് അമ്മ

തൃശൂർ : രണ്ടു നവജാത ശിശുക്കളെ പുതുക്കാട് വീട്ടുവളപ്പിൽ കുഴിച്ചിട്ട സംഭവത്തിൽ രണ്ടാമത്തെ കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്ന് അമ്മ അനീഷയുടെ മൊഴി .ആദ്യത്തെ കുട്ടി മരിച്ചത് പൊക്കിൾക്കൊടി കഴുത്തിൽ കുരുങ്ങിയാണ് ‘ അമ്മയാണ് ആദ്യത്തെ കുട്ടിയെ കുഴിച്ചിട്ടത്. രണ്ടാമത്തെ കുഞ്ഞിന്റെ മൃതദേഹം അനീഷ അച്ഛനായ ഭവിയെ ഏൽപിക്കുകയും അയാൾ കുഴിച്ചിടുകയും ചെയ്തു.

ഇന്നലെ രാത്രിയാണ് രണ്ട് കുഞ്ഞുങ്ങളെ കൊലപ്പെടുത്തി കുഴിച്ചിട്ടെന്നും അതിന്‍റെ അവശിഷ്ഠങ്ങള്‍ തന്‍റെ കൈവശമുണ്ടെന്നും പറഞ്ഞ് അസ്ഥികളടങ്ങിയ പൊതിക്കെട്ടുമായി തൃശ്ശൂര്‍ പൊലീസ് സ്റ്റേഷനിലേക്ക് ഭവി എന്ന യുവാവ് എത്തിയത് .യുവാവ് മദ്യലഹരിയിലായിരുന്നു .തുടർന്നുള്ള അന്വേഷണത്തിൽ അനീഷയെയും ഭവിയെയും പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. കുഞ്ഞിന്‍റെ ശാപമുണ്ടാകാതിരിക്കാൻ മരണാനന്തര ക്രിയ നടത്താൻ വേണ്ടിയാണ് അസ്ഥികള്‍ സൂക്ഷിച്ചുവെച്ചിരുന്നതെന്നാണ് യുവതിയുടെ മൊഴി .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഫിഷറീസ് സഹമന്ത്രി ജോർജ് കുര്യനുമായി വി മുരളീധരൻ കൂടിക്കാഴ്ച നടത്തി

ന്യൂഡൽഹി: മൂന്നാം മോദി സർക്കാരിൽ ഫിഷറീസ് സഹമന്ത്രിയായി നിയമിതനായ ജോർജ് കുര്യനുമായി വി മുരളീധരൻ കൂടിക്കാഴ്ച നടത്തി. ആറ്റിങ്ങൽ ലോക്സഭാ മണ്ഡലത്തിൻ്റെ പരിധിയിൽ വരുന്ന മുതലപ്പൊഴി ഹാർബറിലെ പ്രശ്നങ്ങൾ അദ്ദേഹത്തിൻ്റെ ശ്രദ്ധയിൽപ്പെടുത്തി. അടിയന്തര പ്രാധാന്യത്തോടെ...

മറക്കല്ലേ ഒആർഎസ് : പാനീയ ചികിത്സാ വാരാചരണം ആരംഭിച്ചു

തിരുവനന്തപുരം : മഴക്കാലത്ത് വയറിളക്ക രോഗങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. വയറിളക്കം മൂലമുള്ള സങ്കീർണതകൾ ഒഴിവാക്കാൻ അവബോധം വളരെ പ്രധാനമാണ്. ആഹാരത്തിലൂടെയും വെള്ളത്തിലൂടെയും വയറിളക്ക രോഗങ്ങൾ ഉണ്ടാകാം. അതിനാൽ...
- Advertisment -

Most Popular

- Advertisement -