Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNewsKochiകേന്ദ്ര ആഭ്യന്തര...

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് കേരളത്തിലെത്തും

കൊച്ചി : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ വിലയിരുത്താൻ  കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് കേരളത്തിലെത്തും. ബി ജെ പി സംസ്ഥാന നേതൃയോഗം എറണാകുളത്ത് അമിത് ഷാ ഉദ്ഘാടനം ചെയ്യും. രാവിലെ പത്ത് മണിക്ക് പാലാരിവട്ടത്ത് നടക്കുന്ന പരിപാടിയിൽ ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ്‌ ചന്ദ്രശേഖർ അധ്യക്ഷത വഹിക്കും.

കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപി, ജോർജ് കുര്യൻ, മുൻ സംസ്ഥാന അധ്യക്ഷന്മാരായ കുമ്മനം രാജശേഖരൻ, പി കെ കൃഷ്ണദാസ്, വി മുരളീധരൻ, കെ സുരേന്ദ്രൻ, ബി ജെ പി സംസ്ഥാന ഭാരവാഹികൾ, ജില്ലാ അധ്യക്ഷന്മാർ എന്നിവർ യോഗത്തിൽ പങ്കെടുക്കും. നേതൃയോഗത്തിന്റെ തുടർച്ചയായി ശനിയാഴ്ച രാവിലെ മുതൽ തൃശൂരിൽ ബി ജെ പി സംസ്ഥാന ശില്പശാലയും നടക്കും. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അടിയന്തിരാവസ്ഥയിലൂടെ കോൺഗ്രസ് ജനങ്ങൾക്ക് നൽകിയത് അതിക്രമങ്ങളുടെയും ക്രൂരതയുടെയും കാലം: കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ

പത്തനംതിട്ട: അടിയന്തിരാവസ്ഥയിലൂടെ കോൺഗ്രസ് ജനങ്ങൾക്ക് നൽകിയത് അതിക്രമങ്ങളുടെയും ക്രൂരതയുടെയും കാലമാണെന്നും ഇത് നമ്മുടെ ചരിത്രത്തിൽ ഒരിക്കലും മറക്കാനാവാത്ത അധ്യായമാണെന്നും  ജോർജ് കുര്യൻ പറഞ്ഞു. അടിയന്തിരാവസ്ഥയുടെ അൻപതാം വാർഷികത്തിൽ അടിയന്തിരവസ്ഥ വിരുദ്ധ ദിന സെമിനാറും എക്സിബിഷനും...

കോപ്റ്റിക്ക് സഭാധ്യക്ഷനുമായുള്ള കൂടിക്കാഴ്ച്ച സൗഹാർദ്ദപരം

കെയ്റോ : കോപ്റ്റിക്ക് ഓർത്തഡോക്സ് സഭാധ്യക്ഷൻ പരിശുദ്ധ പോപ്പ് തവാദ്രോസ് രണ്ടാമനുമായി മലങ്കരസഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ നടത്തിയ കൂടിക്കാഴ്ച്ച ഓറിയന്റൽ ഓർത്തഡോക്സ് കുടുംബത്തിലെ രണ്ട് സഹോദരി...
- Advertisment -

Most Popular

- Advertisement -