Monday, November 9, 2026
No menu items!

subscribe-youtube-channel

HomeNewsChennaiകരൂർ ദുരന്തം:...

കരൂർ ദുരന്തം: ടിവികെ നേതാക്കൾക്കെതിരെ കേസ് ; കേന്ദ്ര ആഭ്യന്തരമന്ത്രാലയം സംസ്ഥാന സർക്കാരിനോട് റിപ്പോർട്ട് തേടി

ചെന്നൈ : കരൂരിൽ  വിജയ്‌യുടെ റാലിക്കിടെയുണ്ടായ ദുരന്തത്തിൽ ടിവികെ നേതാക്കൾക്കെതിരെ കേസെടുത്ത് പൊലീസ്. ടിവികെ സംസ്ഥാന നേതാക്കള്‍,  കരൂര്‍ സെക്രട്ടറി എന്നിവർക്കെതിരെയാണ് കേസെടുത്തത്. മനപ്പൂര്‍വമല്ലാത്ത നരഹത്യ, മറ്റുള്ളവരുടെ ജീവൻ അപായപ്പെടുത്തുക, കുറ്റകരമായ നരഹത്യയ്ക്കുള്ള ശ്രമം തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത് .

സംഭവത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രാലയം സംസ്ഥാന സർക്കാരിനോട് വിശദമായ റിപ്പോർട്ട് തേടി.തമിഴ്‌നാട് മുഖ്യമന്ത്രിയുമായും ഗവർണറുമായും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സംസാരിച്ചു.മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ സംഭവ സ്ഥലം സന്ദർശിച്ചു.

ദുരന്തത്തിൽ പൊലീസിന്റെയും ടിവികെയുെടയും ഭാഗത്ത് വീഴ്ചകളുണ്ടായതായി ആക്ഷേപം ഉയരുന്നുണ്ട്. റാലിയുടെ സമയത്ത് കറന്റ് പോയതായി പറയുന്നു. പതിനായിരം പേർ പങ്കെടുക്കുന്ന പരിപാടിക്കാണ് അനുമതി ചോദിച്ചിരുന്നതെങ്കിലും ഒന്നരലക്ഷത്തോളം പേരാണ് എത്തിയതെന്ന് ജില്ലാ പൊലീസ് മേധാവി പറഞ്ഞു.അതേസമയം,ഇടുങ്ങിയ സ്ഥലത്ത് പരിപാടി നടത്താൻ പോലീസ് നിർബന്ധിച്ചതാണ് ദുരന്തത്തിന് കാരണമായതെന്ന് ടിവികെ പ്രവർത്തകർ ആരോപിക്കുന്നു. തിക്കിലും തിരക്കിലും പെട്ട് സ്ത്രീകളും കുട്ടികളും അടക്കം 39 പേരാണ് മരിച്ചത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്നും ഷോക്കേറ്റു കർഷകൻ മരിച്ചു

എടത്വ : പൊട്ടിവീണ വൈദ്യുത ലൈനിൽ നിന്ന് ഷോക്കേറ്റ് കർഷകൻ മരിച്ചു. എടത്വാ മരിയാപുരം കഞ്ചിക്കൽ ബെന്നി ജോസഫ് (62) ആണ് മരിച്ചത്.ബുധനാഴ്ച വൈകുന്നേരം ഉണ്ടായ കാറ്റിലും മഴയിലുമാണ് ലൈൻ പൊട്ടിവീണത്. ബെന്നി...

മേൽശാന്തി നിയമനം : അഭിമുഖ സമിതിയിൽ നിന്ന് കണ്ഠരര് രാജീവരെ ഒഴിവാക്കി

പത്തനംതിട്ട: ശബരിമല, മാളികപ്പുറം ക്ഷേത്രങ്ങളിലെ മേൽശാന്തിമാരെ തിരഞ്ഞെടുക്കുന്നതിനുള്ള അഭിമുഖ സമിതിയിൽ നിന്ന് തന്ത്രി കണ്ഠരര് രാജീവരെ ഒഴിവാക്കി. മേൽശാന്തി നിയമനവുമായി ബന്ധപ്പെട്ട് തിരുവിതാംകൂർ ദേവസ്വം ബോർഡ് ആണ്  നടപടി സ്വീകരിച്ചത് . ശബരിമല, മാളികപ്പുറം...
- Advertisment -

Most Popular

- Advertisement -