Tuesday, September 29, 2026
No menu items!

subscribe-youtube-channel

HomeNewsഇറാനുമായുള്ള വെടിനിർത്തൽ...

ഇറാനുമായുള്ള വെടിനിർത്തൽ കരാർ അവസാനിച്ചു : ട്രംപ് : വീണ്ടും യുദ്ധഭീതി

അങ്കാറ : യുഎസും ഇറാനും തമ്മിലുള്ള ഇടക്കാല വെ‌ടിനിർത്തൽ ധാരണ അവസാനിച്ചതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്.ഇറാനുമായി ഇനി കൂടുതൽ ചർച്ചകൾക്കില്ല. അത് സമയംപാഴാക്കലാണെന്നും ട്രംപ് പറഞ്ഞു. തുർക്കിയിലെ അങ്കാറയിൽ നടന്ന നാറ്റോ ഉച്ചകോടിക്കിടെയായിരുന്നു ഈ പ്രഖ്യാപനം.

മൂന്ന് എണ്ണക്കപ്പലുകൾക്കുനേരെ ആക്രമണം നടന്നതിനു പിന്നാലെ അമേരിക്ക ഇറാനിൽ പുതിയ സൈനിക ആക്രമണങ്ങൾ നടത്തിയിരുന്നു .മറുപടിയായി ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് ബഹറൈനിലും കുവൈറ്റിലുമുള്ള 85 യുഎസ് സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് മിസൈല്‍-ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തി.

ഇറാനെ ആണവമുക്തമാക്കുകയാണ് അമേരിക്കയുടെ ലക്ഷ്യമെന്നും എന്നാൽ ഇക്കാര്യത്തിൽ നാറ്റോ സഖ്യം അമേരിക്കയെ സഹായിക്കുന്നില്ലെന്നും ട്രംപ് കുറ്റപ്പെടുത്തി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ബിന്ദുവിന്റെ കുടുംബത്തിന് 5 ലക്ഷം രൂപ ധനസഹായം നൽകുമെന്ന് ചാണ്ടി ഉമ്മൻ

കോട്ടയം : കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്നു വീണ് മരിച്ച ബിന്ദുവിന്റെ കുടുംബത്തിന്  5 ലക്ഷം രൂപ ധനസഹായം  നൽകുമെന്ന് ചാണ്ടി ഉമ്മൻ എംഎൽഎ. ഉമ്മൻ ചാണ്ടി ഫൗണ്ടേഷനിലൂടെ തുക നൽകുക. ബിന്ദുവിന്റെ...

ശബരിമല തീർത്ഥാടനം : സുരക്ഷ ഉറപ്പാക്കി സിസിടിവി വലയം

ശബരിമല: മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനത്തോടനുബന്ധിച്ച് ശബരിമലയിലും അനുബന്ധ കേന്ദ്രങ്ങളിലും ഒരുക്കിയിട്ടുള്ളത് അതീവ സുരക്ഷാ സന്നാഹങ്ങൾ.  തീര്‍ത്ഥാടകരുടെ സുരക്ഷിതമായ യാത്രയും ദര്‍ശനവും ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ സന്നിധാനവും പരിസര പ്രദേശങ്ങളും  24 മണിക്കൂറും നിരീക്ഷണ വലയത്തിലാണ്. ഇതിനായി...
- Advertisment -

Most Popular

- Advertisement -