Friday, October 23, 2026
No menu items!

subscribe-youtube-channel

HomeNewsഅതിശക്തമായ മഴ...

അതിശക്തമായ മഴ : ശബരിമല തീർഥാടകർ നദികളിലിറങ്ങുന്നതിനും കുളിക്കടവുകൾ ഉപയോഗിക്കുന്നതിനും നിരോധനം

പത്തനംതിട്ട : ജില്ലയിൽ അതിശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ  സുരക്ഷയെ മുൻനിർത്തി ശബരിമല തീർഥാടകർ നദികളിലിറങ്ങുന്നതും കുളിക്കടവുകൾ ഉപയോഗിക്കുന്നതും നിരോധിച്ച് ജില്ലാ കളക്ടർ എസ്. പ്രേം കൃഷ്ണൻ ഉത്തരവായി.

അതിശക്തമായ മഴ മുന്നറിയിപ്പ് പിൻവലിക്കും വരെയാണ് നിരോധനം.
ഒറ്റപ്പെട്ട അതിശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ താഴ്ന്ന‌ പ്രദേശങ്ങളിൽ വെള്ളക്കെട്ടുകൾ, പ്രാദേശികമായ വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ തുടങ്ങിയ ദുരന്തങ്ങൾക്ക് സാധ്യതയുണ്ട്. മലയോര മേഖലയിലും വനത്തിലും മഴ ശക്തമാകുന്നത് മലവെള്ളപ്പാച്ചിൽ, ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതകൾ വർദ്ധിപ്പിക്കുന്നതിനാൽ ഈ പ്രദേശങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണം.

അണക്കെട്ടുകളിൽ നിന്നു വെള്ളം പുറത്തേക്ക് ഒഴുക്കിവിടാനുള്ള സാധ്യതയുള്ളതിനാൽ  നദികൾ മുറിച്ചു കടക്കാനോ നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മറ്റ് ആവശ്യങ്ങൾക്ക് ഇറങ്ങാനോ പാടില്ല. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മിത്രപ്പുഴ കടവിൽ കുളിക്കാനിറങ്ങിയ  തീർത്ഥാടകൻ മരിച്ചു

ചെങ്ങന്നൂർ: മിത്രപ്പുഴ ആറാട്ട് കടവിൽ കുളിക്കാനിറങ്ങിയ ശബരിമല തീർത്ഥാടകൻ മരിച്ചു. തമിഴ്നാട് സ്വദേശി ഗണേശനാണ് മരിച്ചത്. ബുധനാഴ്ച രാവിലെയാണ് സംഭവം. വെള്ളത്തിലേക്ക് ഇറങ്ങിയ സ്വാമിമാർക്കിടയിൽ നിന്നും ഇയാൾ കമ്പിവേലി ഉള്ള ഭാഗത്തു കാൽ...

Kerala Lotteries Results : 26-07-2024 Nirmal NR-390

1st Prize Rs.7,000,000/- NC 954802 (ALAPPUZHA) Consolation Prize Rs.8,000/- NA 954802 NB 954802 ND 954802 NE 954802 NF 954802 NG 954802 NH 954802 NJ 954802 NK 954802...
- Advertisment -

Most Popular

- Advertisement -