Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsKottayamകോട്ടയത്തെ ഇന്ത്യൻ ...

കോട്ടയത്തെ ഇന്ത്യൻ  കോഫി ഹൗസും അടച്ച് പൂട്ടലിലേക്ക്

കോട്ടയം : കോട്ടയത്ത് പ്രവർത്തിക്കുന്ന ഇന്ത്യൻ  കോഫി ഹൗസും അടച്ച് പൂട്ടലിലേക്ക് നീങ്ങുന്നു. ജീവനക്കാരുടെ കുറവും,കച്ചവടം കുറഞ്ഞതുമാണ് അടച്ചുപൂട്ടാൻ കാരണമായതെന്ന്  അധികൃതർ വ്യക്തമാക്കുന്നത്.കെട്ടിട വാടക നൽകി കഴിഞ്ഞാൽ ലാഭമില്ലാത്ത സ്ഥിതിയായി.

മേയ് 30ന് പ്രവർത്തനം അവസാനിപ്പിക്കാൻ ഇന്ത്യാ കോഫി ബോർഡ് വർക്കേഴ്‌സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ബ്രാഞ്ച് മേൽ അധികാരികൾക്ക് നിർദേശം നൽകി.2009 ഫെബ്രുവരി 15നാണ് നഗരമധ്യത്തിൽ മുനിസിപ്പാലിറ്റി ഓഫീസ് കെട്ടിടത്തിനു സമീപമുള്ള വൈഎംസിഎ കെട്ടിടത്തിൽ ഈ കോഫി ഹൗസ് പ്രവർത്തനമാരംഭിച്ചത്.

ആരംഭകാലത്ത് നല്ല രീതിയിൽ പ്രവർത്തിക്കുകയും ഒരു ലക്ഷത്തിനു മുകളിൽ കച്ചവടം ലഭിക്കുകയും ചെയ്തിരുന്ന ബ്രാഞ്ചുകളിലൊന്നായിരുന്നു കോട്ടയത്തേത്.  എന്നാൽ പിന്നീട് ഇത് നഷ്ടത്തിലാവുകയായിരുന്നു. വൈകുന്നേരങ്ങളിലും രാത്രികാലങ്ങളിലും കക്ഷി രാഷ്ട്രീയം മറന്ന് എല്ലാവരും ഒത്തുചേരാനും സംസാരിക്കാനുമായി എത്തിയിരുന്നതും ഇവിടെയായിരുന്നു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശബരിമലയിൽ സമഗ്രമായ ഇൻഷുറൻസ് പരിരക്ഷ

ശബരിമല : ശബരിമലയിലെത്തുന്ന ഭക്തർക്കും ദേവസ്വം ജീവനക്കാർക്കുമായി സമഗ്ര അപകട ഇൻഷുറൻസ് പരിരക്ഷ ആരംഭിച്ചതായി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ് പ്രശാന്ത് അറിയിച്ചു. ഇതിനുപുറമേ, ആയിരത്തിലധികം വരുന്ന വിശുദ്ധിസേനാംഗങ്ങൾക്ക് പ്രത്യേകമായി അപകട സുരക്ഷാ...

Kerala Lotteries Results : 29-01-2025 Fifty Fifty FF-127

1st Prize Rs.1,00,00,000/- FD 378982 (KOZHIKKODE) Consolation Prize Rs.8,000/- FA 378982 FB 378982 FC 378982 FE 378982 FF 378982 FG 378982 FH 378982 FJ 378982 FK 378982...
- Advertisment -

Most Popular

- Advertisement -