Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsKochiകോതമംഗലത്ത് പുഴയിൽ...

കോതമംഗലത്ത് പുഴയിൽ ഒഴുക്കിൽപ്പെട്ട് വിദ്യാർത്ഥികൾ മരിച്ചു

കൊച്ചി: എറണാകുളം കോതമംഗലത്ത് പുഴയിൽ ഒഴുക്കിൽപ്പെട്ട് വിദ്യാർത്ഥികൾ മരിച്ചു.  തിരുവല്ല സ്വദേശി ബിയോൺ, തിരുവനന്തപുരം സ്വദേശി ഹരീഷ്, കോട്ടയം സ്വദേശി അതുൽ എന്നിവരാണ് മരിച്ചത്.

കോതമംഗലം ബസേലിയോസ് ദന്തൽ കോളേജിലെ വിദ്യാർഥികളാണ് ഇവർ. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം ഉണ്ടായത്. അവധി ദിവസം ആയതിനാൽ ഒമ്പതുപേരുടെ വിദ്യാർത്ഥികളുടെ സംഘം വടാട്ടുപാറ പലവൻപടി പുഴയിൽ എത്തിയതായിരുന്നു. ഒമ്പത് പേരും പുഴയിൽ ഇറങ്ങി. ഇവരിൽ ഒരാളെ ആദ്യം കാണാതായി. ശേഷം അപകടത്തിൽപ്പെട്ടയാളെ രക്ഷിക്കാൻ മറ്റ് രണ്ട് വിദ്യാർത്ഥികൾ ശ്രമിക്കുകയായിരുന്നു.

നാട്ടുകാരും ഫയർഫോഴ്സും ചേർന്ന്  ആശുപത്രിയിൽ എത്തിച്ചെങ്കിലും  രക്ഷിക്കാനായില്ല.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സ്കൂളുകളിലെ ഓണപ്പരീക്ഷയുടെ ഫലം സെപ്റ്റംബർ ഒമ്പതിന് : മിനിമം മാർക്ക് ലഭിക്കാത്തവർക്കു മാ‍ർ​​ഗ നിർദ്ദേശങ്ങൾ നൽകി വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: സ്കൂളുകളിലെ ഓണപ്പരീക്ഷയുടെ ഫലം സെപ്റ്റംബർ ഒമ്പതിന് അറിയാം. മിനിമം മാർക്ക് ലഭിക്കാത്തവരെ 26 വരെ വീണ്ടും പഠിപ്പിക്കണമെന്ന് മാ‍ർ​​ഗ നിർദ്ദേശങ്ങൾ നൽകി വിദ്യാഭ്യാസ വകുപ്പ്. ഇത്തവണ സ്കൂളുകളിൽ ആദ്യ പാദം മുതൽ...

മകരവിളക്കിന് പുൽമേട്ടിൽ ബിഎസ്എൻഎൽ താൽക്കാലിക ടവർ സ്ഥാപിക്കും

ശബരിമല: മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് പുൽമേട് വഴിയുള്ള തീർത്ഥാടകർക്ക് മികച്ച ആശയവിനിമയ സൗകര്യമൊരുക്കാൻ ബിഎസ്എൻഎൽ താൽക്കാലിക ടവർ സ്ഥാപിക്കുന്നു. മകരവിളക്ക് ദർശനത്തിനായി പതിനായിരങ്ങൾ തടിച്ചുകൂടുന്ന പുൽമേട്ടിൽ ഭക്തജനത്തിരക്ക് കണക്കിലെടുത്ത് അഞ്ച് ദിവസത്തേക്കാണ് ഈ അധിക...
- Advertisment -

Most Popular

- Advertisement -