Friday, July 24, 2026
No menu items!

subscribe-youtube-channel

HomeNewsആർട്സ് ആൻറ്...

ആർട്സ് ആൻറ് കൾച്ചറൽ സൊസൈറ്റിയുടെ ഓണാഘോഷം

തിരുവല്ല : ആർട്സ് ആൻറ് കൾച്ചറൽ സൊസൈറ്റി (റ്റി എ സി എസ്) യുടെ ഓണാഘോഷം തിരുവല്ല  എം എൽ എ  അഡ്വ.മാത്യു ടി.തോമസ് ഉദ്ഘാടനം ചെയ്തു. ജീവിതത്തിൻ്റെ മാനസിക പിരിമുറുക്കങ്ങൾ ഉഴിവാക്കാൻ റ്റി എ സി എസ് പോലുള്ള സംഘടനകളുടെ പ്രവർത്തനങ്ങൾ സഹയാകരമാകുമെന്ന് അദ്ദേഹം പറഞ്ഞു. സംഘടനയുടെ ഭാവി പരിപാടികൾ പ്രസിഡൻ്റ് അഡ്വ.കെ.പ്രകാശ് ബാബു വിശദീകരിച്ചു.

പ്രശസ്ത ചലച്ചിത്ര സംവിധായകൻ കവിയൂർ ശിവ പ്രസാദ് കവിയൂർ പൊന്നമ്മ അനുസ്മരണ പ്രഭാഷണം നടത്തി. തിരുവല്ല വിജയകുമാർ, രാജു മുണ്ടമറ്റം, വിനു കണ്ണൻചിറ,  ഡി. ആത്മലാൽ, ഡോ.വിജയമോഹൻ , സി.ജെ.കുട്ടപ്പൻ,  പ്രൊഫ.കെ.ആർ.സോമനാഥപിള്ള, കലാ മാധവൻ നമ്പൂതിരി, തിരുവല്ല ദിനേശ് എന്നിവർ പ്രസംഗിച്ചു.

സംഗീത നാടക അക്കാദമി പുരസ്ക്കാര ജേതാവ് തിരുവല്ലരാധാകൃഷണൻ, ചുട്ടി കലാകാരൻ തിരുവല്ല ഗോപിനാഥൻ നായർ, യൂണിവേഴ്സിറ്റി യുവജനോൽസവത്തിൽ തുടർച്ചയായി നാഗസ്വരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ അഖിൽ അനിൽ, എന്നിവരെ ആദരിച്ചു. രാധാകൃഷണൻ്റെ നേതൃത്വത്തിൽ തായമ്പകയും തുടർന്ന് തിരുവാതിരയും ഗാനസന്ധ്യയും അരങ്ങേറി. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സൗജന്യ മൾട്ടി സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പ്

തിരുവല്ല: മെഡിക്കൽ മിഷൻ ആശുപത്രിയുടെ സാമൂഹിക സേവന വിഭാഗമായ "കൂടെ" പുല്ലാട് മഹാത്മാ സേവാഗ്രാമിന്റെയും ജോയ് ആലുക്കാസ് ഫൗണ്ടേഷന്റെയും സഹകരണത്തോടെ സൗജന്യ മൾട്ടി സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. പുല്ലാട് സെൻറ് ആന്റണീസ്...

Kerala Lottery Results : 14-07-2024 Akshaya AK-660

1st Prize Rs.7,000,000/- AV 563324 (PATHANAMTHITTA) Consolation Prize Rs.8,000/- AN 563324 AO 563324 AP 563324 AR 563324 AS 563324 AT 563324 AU 563324 AW 563324 AX 563324...
- Advertisment -

Most Popular

- Advertisement -