Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsകെഎസ്‌ആർടിസി ഡ്രൈവിങ്‌...

കെഎസ്‌ആർടിസി ഡ്രൈവിങ്‌ സ്‌കൂൾ : ഫീസ്‌ നിശ്ചയിച്ചു

തിരുവനന്തപുരം: കെഎസ്‌ആർടിസി ഡ്രൈവിങ്‌ സ്‌കൂളിൽ ഡ്രൈവിങ്‌ പരിശീലനത്തിനും ലൈസൻസ്‌ എടുക്കാനുമുള്ള ഫീസ്‌ നിശ്‌ചയിച്ചു. ആദ്യഘട്ടം ആറ്‌ ഡ്രൈവിങ്‌ സ്‌കൂൾ ആരംഭിക്കും. തിരുവനന്തപുരത്ത്‌ ഈ മാസം പ്രവർത്തനം തുടങ്ങുന്ന ഡ്രൈവിങ്‌ സ്കൂൾ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും.

ഹെവി ലൈസൻസ്‌ എടുക്കാൻ 9000 രൂപയാണ്‌ ഫീസ്‌.ലൈറ്റ്‌ മോട്ടോർ വെഹിക്കിളിനും ഇതേ തുകയാണ്. ടുവീലർ ലൈസൻസ്,ഗിയർ ഉള്ളതിനും ഇല്ലാത്തതിനും,3500 രൂപയാണ്. എൽഎംവി, ടുവീലർ ലൈസൻസുകൾ രണ്ടിനും കൂടി 11,000 രൂപയാണ് ഫീസ്.

സംസ്ഥാനത്തെ സ്വകാര്യ സ്ഥാപനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ശരാശരി 20 മുതൽ 40 ശതമാനംവരെ തുക കുറവാണ്‌. പല ജില്ലകളിലും സ്വകാര്യ സ്ഥാപനങ്ങളിൽ ഹെവി ലൈസൻസ്‌ എടുക്കാനും പരിശീലനത്തിനും 15,000 രൂപമുതൽ 20,000 രൂപവരെയും എൽഎംവിക്ക്‌ 11,000–-15,000 രൂപയും ടുവീലറിന്‌ 6000–- 8000 രൂപയും ഈടാക്കുന്നുണ്ട്‌.

മികച്ച ഡ്രൈവിങ്‌ പഠനമാകും സ്കൂളിൽ ഒരുക്കുകയെന്ന്‌ ഗതാഗതമന്ത്രി കെ ബി ഗണേഷ്‌കുമാർ പറഞ്ഞു. കെഎസ്‌ആർടിസി ജീവനക്കാരെ ഇൻസ്ട്രക്ടർമാരായി നിയമിക്കും. തിയറി ക്ലാസുമുണ്ടാകും. റോഡിൽ വാഹനം ഓടിക്കാനും എച്ചും എട്ടും എടുക്കാനും പ്രാപ്‌തമാക്കിയശേഷമാകും ടെസ്റ്റിന്‌ വിടുക.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള: സിനിമാ സംഘടനകൾ കേന്ദ്രമന്ത്രിക്ക് നിവേദനം നൽകി

കൊച്ചി : ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള സിനിമയുടെ പേരുമായി ബന്ധപ്പെട്ട സെൻസർ ബോർഡ് വിവാദങ്ങൾക്കിടെ സിനിമാ സംഘടനകൾ  കേന്ദ്രമന്ത്രിക്ക് നിവേദനം നൽകി. ദില്ലിയിൽ കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവിന് അമ്മ,...

മാലിന്യ വിമുക്ത സമൂഹ നിർമ്മിതിക്കായി യുവജനങ്ങൾ മുന്നിട്ടിറങ്ങണം: വർഗീസ് മാമ്മൻ എം എൽ എ

തിരുവല്ല: ശുചിത്വവും ആരോഗ്യവും ഉറപ്പുവരുത്തുന്ന മാലിന്യ വിമുക്ത സമൂഹമാണ് നാം ലക്ഷ്യം വയ്ക്കേണ്ടതെന്നും അതിനായി യുവജനങ്ങൾ മുന്നിട്ടിറങ്ങണമെന്നും അഡ്വ വർഗീസ് മാമ്മൻ എം എൽ എ. വൈ.എം.സി.എ സബ് റീജിയന്റെ ആഭിമുഖ്യത്തിൽ  സംഘടിപ്പിച്ച...
- Advertisment -

Most Popular

- Advertisement -