Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsസിപിഎം സൈബർ...

സിപിഎം സൈബർ ഇടങ്ങൾ ആളിക്കത്തി: മമ്മൂട്ടിക്കെതിരായ സൈബർ പ്രതിരോധം അണയ്ക്കാൻ ശ്രമം

തിരുവനന്തപുരം: വയനാട് ജില്ലാ സെക്രട്ടറിയോട് ടൗണ്‍ഷിപ്പില്‍ വച്ച് മമ്മൂട്ടി അതൃ‍പ്തി പ്രകടിപ്പിച്ച സംഭവത്തില്‍ വൻ പ്രതിരോധത്തിലായി സി പി എം. മമ്മൂട്ടിക്കെതിരെ ഇടത് കേന്ദ്രങ്ങളില്‍ നിന്ന് സൈബർ ആക്രമണം കൂടി ഉയർന്നതോടെ പ്രശ്നം എത്രയും പെട്ടന്ന് അവസാനിപ്പിക്കാനാണ് സി പി എം ശ്രമം.

വിഷയം സൈബർ ഇടങ്ങളിലക്കം ആളികത്തിയതും യു ഡി എഫ് നേതാക്കളും പ്രവർത്തകരും കക്ഷി ചേർന്നതും പ്രശ്നം കൂടുതല്‍ വഷളാക്കി. ഇതിനെല്ലാം ഒടുവിൽ മമ്മൂട്ടി, റഫീഖിനെ വിളിച്ചതോടെ വിവാദം അണയുമെന്നാണ് ഇടത് കേന്ദ്രങ്ങളുടെ വിലയിരുത്തൽ. മമ്മൂട്ടി വിളിച്ച കാര്യം റഫീഖ് തന്നെയാണ് അറിയിച്ചത്.

തിരക്കും ബഹളവും മമ്മൂട്ടിക്ക് അലോസരമാകരുതെന്ന ഉദ്ദേശത്തോടെയാണ് താൻ ഇടപെട്ടതെന്ന് റഫീഖ് ഫേസ്ബുക്കില്‍ കുറിച്ചു. മമ്മൂട്ടി ഹൃദയത്തോട് ചേർത്ത് വെക്കുന്ന നടനാണെന്നും വിവാദം അവസാനിപ്പിക്കണമെന്നും റഫീഖ് ആവശ്യപ്പെട്ടു. പ്രശ്നത്തില്‍ നിന്ന് എങ്ങനെയെങ്കിലും തലയൂരാനുള്ള ശ്രമത്തിനിടയിലാണ് മെഗാസ്റ്റാർ തന്നെ ജില്ലാ സെക്രട്ടറിയെ വിളിച്ചത്.

മമ്മൂട്ടിയുടെ വിളിയെത്തിയതിന് ശേഷം ഇടത് സൈബർ ആക്രമണത്തിന്‍റെ തോത് കുറഞ്ഞത് സി പി എമ്മിന് ആശ്വാസമായി. മാധ്യമങ്ങളെയെല്ലാം ഒഴിവാക്കി തികച്ചും സ്വകാര്യസന്ദർശനത്തിനായി ഇന്നലെ ടൗൺഷിപ്പിലെത്തിയ തന്നെ വിടാതെ ജില്ലാ സെക്രട്ടറി റഫീഖും സി പി എം നേതാക്കളും അനുഗമിച്ചതാണ് മമ്മൂട്ടിയെ ചൊടിപ്പിച്ചത്.

എന്തിനാണ് നിങ്ങള്‍ എപ്പോഴും എന്‍റെ കൂടെ നില്‍ക്കുന്നതെന്നും ഞാൻ നിങ്ങള്‍ക്ക് വേണ്ടി വന്നതാണെന്ന് എല്ലാവരും വിചാരിക്കില്ലെയെന്നുമായിരുന്നു മമ്മൂട്ടിയുടെ റഫീഖിനോട് ചോദിച്ചത്. സംഭവത്തിന്‍റെ വീഡിയോ പുറത്തുവന്നതോടെ ഇടത് കേന്ദ്രങ്ങളിൽ മമ്മൂട്ടിക്കെതിരെ കടുത്ത സൈബർ ആക്രമണത്തിനാണ് വഴിവെച്ചത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ലെബനനിൽ വീണ്ടും സ്ഫോടനം : വാക്കിടോക്കികൾ പൊട്ടിത്തെറിച്ച് 20 പേർ മരിച്ചു

ബെയ്‌റൂട് : ലെബനനിൽ വീണ്ടും സ്ഫോടനം.പേജെറുകൾക്കു ശേഷം വാക്കിടോക്കികൾ പൊട്ടിത്തെറിച്ച് 20പേർ മരിച്ചു.450 ലധികം പേർക്ക് പരുക്കേറ്റതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.പേജറുകൾ പൊട്ടിത്തെറിച്ച് മരിച്ചവരുടെ സംസ്‌കാര ചടങ്ങിനിടെയാണ് രണ്ടാമത്തെ സ്‌ഫോടനം ഉണ്ടായത്.ബുധനാഴ്ച ഉച്ചക്കു ശേഷമാണ്...

കെ.എസ്.ആർ.ടി.സി ബസിലെ പ്രസവം : കെ.എസ്.ആർ.ടി.സി ജീവനക്കാരെ നേരിട്ടു വിളിച്ച് അഭിനന്ദിച്ച് ഗതാഗത മന്ത്രി

തിരുവനന്തപുരം : തൃശ്ശൂരിൽ നിന്നും തൊട്ടിൽപ്പാലത്തേക്ക് പോയ ടേക്ക് ഓവർ സർവീസിൽ തിരുനാവായയിലേക്ക് പോവുകയായിരുന്ന യുവതിക്ക് പേരാമംഗലത്തുവച്ച് പ്രസവ വേദന അനുഭവപ്പെട്ട സാഹചര്യത്തിൽ അവസരോചിത ഇടപെടൽ നടത്തിയ കെ.എസ്.ആർ.ടി.സി ജീവനക്കാരെ ഗതാഗത മന്ത്രി...
- Advertisment -

Most Popular

- Advertisement -