Wednesday, September 9, 2026
No menu items!

subscribe-youtube-channel

HomeNewsആറന്മുള വള്ളസദ്യ...

ആറന്മുള വള്ളസദ്യ : അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കും ; ജില്ലാ കലക്ടര്‍

പത്തനംതിട്ട : ആറന്മുള വള്ളസദ്യ വഴിപാടുകള്‍, ഉത്രട്ടാതി ജലമേള എന്നിവയ്ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കുമെന്ന് ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍. ഇതുമായി ബന്ധപ്പെട്ട് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ആലോചന യോഗത്തില്‍ അധ്യക്ഷനായിരുന്നു ജില്ലാ കലക്ടര്‍.

കുടിവെള്ളത്തിന്റെയും ഭക്ഷണത്തിന്റെയും ഗുണനിലവാരം ഉറപ്പാക്കും. മാലിന്യം ശാസ്ത്രീയമായി സംസ്‌കരിക്കും. വള്ളസദ്യയ്ക്കായി എത്തുന്ന പള്ളിയോടങ്ങളുടെ സുഗമ സഞ്ചാരത്തിന് നടപടി സ്വീകരിക്കും.ക്ഷേത്ര പരിസരത്ത് അണുനശീകരണവും ശുചീകരണ പ്രവര്‍ത്തനങ്ങളും ഉറപ്പാക്കും.

ഭക്ഷണം പാകം ചെയ്യുന്നവര്‍ക്കും കൈകാര്യം ചെയ്യുന്നവര്‍ക്കും ഹെല്‍ത്ത് കാര്‍ഡ് ഉണ്ടാകും.ക്രമസമാധാനവും സുരക്ഷയും പോലിസ് ഉറപ്പാക്കും. വനിതാ പോലിസിനെ ഉള്‍പ്പെടെ മഫ്തിയില്‍ നിയോഗിക്കും. വാഹന പാര്‍ക്കിംഗിന് വ്യക്തമായ പദ്ധതി തയാറാക്കും.അത്യാധുനിക സൗകര്യങ്ങളോടെ ഫയര്‍ യൂണിറ്റ് ക്രമീകരിക്കും.

അപകടരഹിതമായും തര്‍ക്കങ്ങള്‍ ഒഴിവാക്കിയും വള്ളംകളി നടത്തുമെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു.വള്ളസദ്യ വഴിപാടുകള്‍ ജൂലൈ 13 മുതല്‍ ഒക്ടോബര്‍ രണ്ട് വരെ നടക്കും. അഷ്ടമിരോഹിണി വള്ളസദ്യ സെപ്റ്റംബര്‍ 14നും ഉതൃട്ടാതി ജലമേള സെപ്റ്റംബര്‍ ഒമ്പതിനും നടക്കും.

തിരുവല്ല സബ് കലക്ടര്‍ സുമിത് കുമാര്‍ താക്കൂര്‍, ഡെപ്യൂട്ടി കലക്ടര്‍ ആര്‍ രാജലക്ഷ്മി, ബ്ലോക്ക്- ഗ്രാമപഞ്ചായത്ത് പ്രതിനിധികള്‍, വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പാല്‍പ്പൊടി പാക്കറ്റുകളിൽ എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ

മലപ്പുറം : മലപ്പുറം ജില്ലയിലെ പഞ്ചനക്ഷത്ര ഹോട്ടലിന്റെ പാര്‍ക്കിങ് ഏരിയയില്‍ നിന്ന് 510 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ.കാളിക്കാവ് സ്വദേശി മുഹമ്മദ് ഷബീബിനെയാണ് തിളാഴ്ച രാത്രി 9.30 യോടെ പോലീസ് പിടികൂടിയത് .ഒമാനില്‍നിന്നു...

സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണം ഇന്ന്

തിരുവനന്തപുരം : സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണം ഇന്ന് നടക്കും.  വൈകിട്ട് 6.30ന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും. മന്ത്രി സജി ചെറിയാന്‍...
- Advertisment -

Most Popular

- Advertisement -