Monday, September 21, 2026
No menu items!

subscribe-youtube-channel

HomeNewsക്രിമിനൽ കേസുകളിലെ...

ക്രിമിനൽ കേസുകളിലെ പ്രതിയെ ഒരു വർഷത്തെ കരുതൽ തടങ്കലിലാക്കി

തിരുവല്ല: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ കരുതൽ തടങ്കലിൽ പാർപ്പിച്ചു. തിരുവല്ല കുറ്റപ്പുഴ പുന്നക്കുന്നം മുളിയന്നൂർക്കര ആറ്റുമാലിൽ വീട്ടിൽ  സുജു എന്ന് വിളിക്കുന്ന സുജു കുമാറി (29)  നെയാണ് തിരുവല്ല പോലീസ് ഒരു വർഷത്തേക്ക് തിരുവനന്തപുരം സെൻട്രൽ ജയിലിൽ കരുതൽ തടങ്കലിൽ അടച്ചത്.  തിരുവല്ല, കീഴ്വായ്പൂര്, കോട്ടയം ജില്ലയിലെ തൃക്കൊടിത്താനം, കോട്ടയം ഈസ്റ്റ് എന്നീ പോലീസ് സ്റ്റേഷനുകളിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്  യുവാവ്. കേരള സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമപ്രകാരമുള്ള ജില്ലാ കളക്ടറുടെ ഉത്തരവനുസരിച്ചാണ് നടപടി.

അടിപിടി വീടുകയറി ആക്രമണം മാ രകായുധം ഉപയോഗിച്ചുള്ള ആക്രമണം കവർച്ച  വാഹന നശിപ്പിക്കൽ തീവെപ്പ് സർക്കാർ ജീവനക്കാരുടെ ജോലി തടസ്സപ്പെടുത്തൽ കഠിന ദേഹോപദ്രവം ഏൽപ്പിക്കൽ പെട്രോൾ ബോംബ് പോലെയുള്ള ആയുധം ഉപയോഗിച്ച് ആക്രമണം സംഘം ചേർന്നുള്ള ആക്രമണം സ്ത്രീകൾക്കെതിരായ അതിക്രമം തുടങ്ങിയ കുറ്റകൃത്യങ്ങളിൽ നിരന്തരം ഏർപ്പെട്ടു വരികയാണ്  പ്രതിയെന്ന് പോലീസ് പറഞ്ഞു

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഐഎച്ച്ആര്‍ഡി അഭിമുഖം

അടൂര്‍ : അടൂര്‍ ഐഎച്ച്ആര്‍ഡി എഞ്ചിനീയറിംഗ് കോളജില്‍ കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍, ഫോര്‍മാന്‍ (കമ്പ്യൂട്ടര്‍), ഡെമോണ്‍സ്‌ട്രേറ്റര്‍/വര്‍ക്ക്‌ഷോപ്പ് ഇന്‍സ്ട്രക്ടര്‍ (കമ്പ്യൂട്ടര്‍) തസ്തികകളില്‍ ഒഴിവ്. യോഗ്യതയുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം ടെസ്റ്റ് / അഭിമുഖത്തിനായി ജൂലൈ മൂന്നിന്...

വൂംഡ് ആൻറ് സ്‌റ്റോമ പരിചരണം : സംസ്ഥാനതല ഏകദിന നഴ്സിംഗ് ശില്പശാല ബിലീവേഴ്സ് ആശുപത്രിയിൽ നടന്നു

തിരുവല്ല : വൂംഡ് ആൻറ് സ്‌റ്റോമ പരിചരണം സംബന്ധിച്ച സംസ്ഥാനതല നഴ്സിംഗ് ശില്പശാല ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടന്നു. ബിലീവേഴ്സ് ആശുപത്രിയിലെ നഴ്സിംഗ് വിഭാഗത്തിൻറെ ആഭിമുഖ്യത്തിൽ നടന്ന ഏകദിന നഴ്സിംഗ്...
- Advertisment -

Most Popular

- Advertisement -