Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNewsപെരിങ്ങരയിൽ വാടകവീട്ടിൽ...

പെരിങ്ങരയിൽ വാടകവീട്ടിൽ നിന്നും  നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി ഉത്തർപ്രദേശ് സ്വദേശി പോലീസിന്റെ പിടിയിൽ

തിരുവല്ല :  പെരിങ്ങരയിൽ വാടകവീട്ടിൽ നിന്നും ഒരു ലക്ഷത്തോളം രൂപ വിലമതിക്കുന്ന നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി ഉത്തർപ്രദേശ് സ്വദേശി പുളിക്കീഴ് പോലീസിന്റെ പിടിയിലായി. പാൻ മുറുക്കാൻ കടയുടെ മറവിൽ നിരോധിത പുകയില ഉൽപ്പന്നങ്ങൾ വില്പന നടത്തിയിരുന്ന ഉത്തർപ്രദേശ് ഗോരക്പൂർ ജില്ലയിൽ ബേൽപ്പൂർ സ്വദേശി വിശാൽ (25) ആണ് ബുധനാഴ്ച വൈകിട്ട് 7മണിയോടെ പിടിയിലായത്.

കാവുംഭാഗം – ചാത്തങ്കരി റോഡിൽ പെരിങ്ങര പാലത്തിന് സമീപത്ത് അടക്കം ആറോളം പാൻ മുറുക്കാൻ കടകളുടെ മറവിൽ ആണ് ഇയാൾ നിരോധിത പുകയില വിൽപ്പന്നങ്ങൾ വിറ്റഴിരുന്നത് എന്ന പോലീസ് പറഞ്ഞു. തിരുവല്ല സ്വദേശി പ്രവീൺ എന്നയാളാണ് നിരോധിത പുകയില ഉൽപ്പന്നങ്ങൾ എത്തിച്ച് നൽകിയിരുന്നത് എന്ന് വിശാൽ പോലീസിൽ മൊഴി നൽകിയിട്ടുണ്ട്. ഇയാൾക്കായുള്ള അന്വേഷണവും പോലീസ് ഊർജിതമാക്കിയിട്ടുണ്ട്.

രാത്രി കാലങ്ങളിൽ മിനി ലോറിയിൽ അടക്കമാണ് ഇവിടെ പുകയില ഉത്പന്നങ്ങൾ എത്തിച്ചിരുന്നത് എന്ന് സമീപവാസികൾ പറഞ്ഞു. ഇയാളുടെ കൂട്ടാളി പോലീസിനെ വെട്ടിച്ച് കടന്നു കളഞ്ഞു.

ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് എസ് ഐ കെ. സുരേന്ദ്രൻ, സിപിഒ മാരായ കെ സന്തോഷ് കുമാർ , രവികുമാർ, വി കെ അഖിൽ കുമാർ എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

റാന്നി വലിയ കലുങ്കിലെ കനാൽ പാലത്തിന് അടിയിൽ  കണ്ടെയ്നർ ലോറി കുടുങ്ങി

പത്തനംതിട്ട: സംസ്ഥാന പാതയിൽ റാന്നി വലിയ കലുങ്കിലെ കനാൽ പാലത്തിന് അടിയിൽ  കണ്ടെയ്നർ ലോറി കുടുങ്ങി. തിരക്കേറിയ പാതയിൽ രണ്ട് മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. ഉതിമൂട് വലിയ കലുങ്കിൽ കൂടി കടന്നുപോകുന്ന പമ്പ...

മഴ ശക്തമാകുന്നു : ഇന്ന് 2 ജില്ലകളിൽ ഓറഞ്ച് അലേർട്ട് ,6 ജില്ലകളിൽ യെല്ലോ അലേർട്ട്

കോട്ടയം : സംസ്ഥാനത്ത് വീണ്ടും കാലവർഷം ശക്തമാകുന്നു.ഇന്ന് 2 ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു .എറണാകുളം, തൃശ്ശൂർ ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലേർട്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ,കോഴിക്കോട്...
- Advertisment -

Most Popular

- Advertisement -