Monday, September 28, 2026
No menu items!

subscribe-youtube-channel

HomeNewsജനറൽ ആശുപത്രിയിലെ...

ജനറൽ ആശുപത്രിയിലെ ഡോക്ടർക്കെതിരെ പൊലീസിൽ പരാതി

പത്തനംതിട്ട : പത്തനംതിട്ട ജനറൽ ആശുപത്രിയിലെ ഡോക്ടർക്കെതിരെ പൊലീസിൽ പരാതി. മോർച്ചറിയിൽ മൃതദേഹം സൂക്ഷിക്കുന്നതിനുള്ള അനുമതി പത്രത്തിൽ ഒപ്പീടീപ്പിക്കുവാൻ എത്തിയ ആളിനോട് മോശമായി പെരുമാറിയെന്നാരോപിച്ചാണ് ഡോക്ടർക്കെതിരെ പൊലീസിൽ പരാതി ലഭിച്ചത്. ജനറൽ ആശുപത്രിയിലെ ഓർത്തോപീഡിക് സർജൻ ഡോ. എം. ജെ.സുരേഷ് കുമാറിനെതിരെയാണ് പ്രക്കാനം സ്വദേശി പി.കെ. സുനിൽ കുമാർ പരാതി നൽകിയത്.

സുനിൽകുമാറിൻ്റെ ബന്ധുവായ യുവതി തൊണ്ടയിൽ ഭക്ഷണം കുടുങ്ങി മരിച്ചത് കഴിഞ്ഞ ദിവസമായിരുന്നു. മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നതിന് ഡോക്ടറുടെ സമ്മതപത്രം ആവശ്യമായിരുന്നു. ഇതിനായി ഒപിയിൽ എത്തി ഡോക്ടറെ സമീപിച്ചപ്പോഴാണ് ഡോക്ടർ തട്ടിക്കയറുകയും മറ്റുള്ളവരുടെ മുൻപിൽ വച്ച് അപമാനിക്കുകയും ചെയ്തുവെന്ന് കാട്ടി സുനിൽകുമാർ പത്തനംതിട്ട പൊലീസിൽ പരാതി നൽകിയത്. ഇതു സംബന്ധിച്ച് സ്ഥലം എം എൽഎയും ആരോഗ്യ മന്ത്രിയുമായ വീണാ ജോർജിനും പരാതി നൽകിയതായി സുനിൽകുമാർ പറഞ്ഞു 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വയോധികയ്ക്ക് നേരേ പീഡനശ്രമം: 64 കാരൻ അറസ്റ്റിൽ

പത്തനംതിട്ട: വയോധികയ്ക്ക് നേരേ പീഡനശ്രമം നടത്തിയ കേസിൽ 64 കാരൻ അറസ്റ്റിൽ. വടശ്ശേരിക്കര സ്വദേശി  പത്രോസ്ജോൺ (ജോസ്) ആണ് അറസ്റ്റിലായത്. 95 വയസുള്ള വയോധികയെയാണ് പീഡിപ്പിക്കാൻ ശ്രമിച്ചത്. വയോധിക വീട്ടിൽ തനിച്ചായിരുന്ന സമയം...

നിലമ്പൂരില്‍ 75.27 ശതമാനം പോളിങ്

മലപ്പുറം : നിലമ്പൂരില്‍ 75.27 ശതമാനം പോളിങ് നടന്നുവെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അന്തിമ കണക്ക്.2021ൽ 76.60% ആയിരുന്നു പോളിങ്.സമീപകാല ഉപതെരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് മികച്ച പോളിങാണ് നിലമ്പൂരില്‍ ഉണ്ടായിരിക്കുന്നത്. തികഞ്ഞ ആത്മവിശ്വാസത്തിലാണ് മുന്നണികൾ .23നാണു...
- Advertisment -

Most Popular

- Advertisement -