Sunday, October 18, 2026
No menu items!

subscribe-youtube-channel

HomeNewsഅരീക്കര സുബ്രഹ്മണ്യന്‍...

അരീക്കര സുബ്രഹ്മണ്യന്‍ ശങ്കരന്‍ നമ്പൂതിരി ശബരിമല മേല്‍ശാന്തി : ദാമോദരന്‍ നമ്പൂതിരി മാളികപ്പുറം മേല്‍ശാന്തി

ശബരിമല: ശബരിമല മേല്‍ശാന്തിയായി അരീക്കര സുബ്രഹ്മണ്യന്‍ ശങ്കരന്‍ നമ്പൂതിരിയെ തെരഞ്ഞെടുത്തു. തിരുവനന്തപുരം പഴവങ്ങാടി ക്ഷേത്രത്തിലെ മേല്‍ശാന്തിയും, തിരുവനന്തപുരം സ്വദേശിയുമാണ്. സന്നിധാനത്ത് വെച്ചു നടന്ന നറുക്കെടുപ്പിലൂടെയാണ് പുതിയ മേല്‍ശാന്തിമാരെ തെരഞ്ഞെടുത്തത്. ഏഴു പേരുകളാണ് സന്നിധാനം മേല്‍ശാന്തി സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നത്.

ശബരിമല മേല്‍ശാന്തിയായി തെരഞ്ഞെടുക്കപ്പെട്ടതില്‍ സന്തോഷമുണ്ടെന്ന് അരീക്കര സുബ്രഹ്മണ്യന്‍ ശങ്കരന്‍ നമ്പൂതിരി പറഞ്ഞു. അഞ്ചു തവണ മേല്‍ശാന്തി സ്ഥാനത്തേക്ക് അപേക്ഷിച്ചിരുന്നു. മൂന്നു തവണ ലിസ്റ്റില്‍ ഉള്‍പ്പെട്ടിരുന്നു. ഇത്തവണ ഒന്നാമതായിരുന്നു. അതിനാല്‍ പ്രതീക്ഷയുണ്ടായിരുന്നു. പഴവങ്ങാടി ഗണപതി ഭഗവാന്റെ അനുഗ്രഹവും ഉണ്ടായിയെന്ന് സുബ്രഹ്മണ്യന്‍ ശങ്കരന്‍ നമ്പൂതിരി പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lottery Results : 30-03-2025 Akshaya AK-695

1st Prize Rs.7,000,000/- AE 422035 (KOTTAYAM) Consolation Prize Rs.8,000/- AA 422035 AB 422035 AC 422035 AD 422035 AF 422035 AG 422035 AH 422035 AJ 422035 AK 422035...

ശബരിമലയിലെ മേൽശാന്തിയായി ഇഡി പ്രസാദ് ; എം.ജി. മനു നമ്പൂതിരി മാളികപ്പുറം മേൽശാന്തി

ശബരിമല : വരും വര്‍ഷത്തേക്കുള്ള ശബരിമല മേൽശാന്തിയായി ചാലക്കുടി കൊടകര വാസുപുരം മറ്റത്തൂര്‍കുന്ന് ഏറന്നൂര്‍ മനയിൽ ഇഡി പ്രസാദിനെ തെരഞ്ഞെടുത്തു. കൊല്ലം മയ്യനാട് ആയിരംതെങ്ങ് മുട്ടത്തുമഠം മനു നമ്പൂതിരിയെ മാളികപ്പുറം മേൽശാന്തിയായും തിരഞ്ഞെടുത്തു....
- Advertisment -

Most Popular

- Advertisement -