Saturday, October 31, 2026
No menu items!

subscribe-youtube-channel

HomeNewsKozhencherryകൈക്കൂലി കേസ്:...

കൈക്കൂലി കേസ്: അയിരൂർ ഗ്രാമപഞ്ചായത്ത് ഹെഡ് ക്ലാർക്ക് വിജിലൻസ് പിടിയിൽ

അയിരൂർ: കൈക്കൂലി വാങ്ങുന്നതിനിടെ അയിരൂർ ഗ്രാമപഞ്ചായത്ത് ഹെഡ് ക്ലാർക്ക് വിജിലൻസിന്റെ പിടിയിലായി. പത്തനംതിട്ട കുമ്പഴ സ്വദേശിയായ താജുദീൻ (47) ആണ് വിജിലൻസ് ടീമിന്റെ അറസ്റ്റിലായത്. ഇന്ന് വൈകീട്ട് 5:15-ഓടെ അയിരൂർ ജില്ലാ ആയുർവേദ ആശുപത്രിക്ക് മുന്നിൽ വെച്ചായിരുന്നു അറസ്റ്റ്.

തടിയൂർ ജംഗ്ഷനിൽ മത്സ്യക്കച്ചവടം നടത്തുന്നതിന് ലൈസൻസ് നൽകുന്നതിനായി വ്യാപാരിയോട് 8,000 രൂപ ഇയാൾ കൈക്കൂലിയായി ആവശ്യപ്പെടുകയായിരുന്നു. മുൻപും നിരവധി അഴിമതി ആരോപണങ്ങളെ തുടർന്ന് അച്ചടക്ക നടപടികൾ നേരിട്ടിട്ടുള്ള വ്യക്തിയാണ് താജുദീൻ. ഇയാളെക്കുറിച്ച് വിജിലൻസിന് പരാതി ലഭിച്ചതിനെ തുടർന്ന് കൃത്യമായ ആസൂത്രണത്തോടെയാണ് വിജിലൻസ് സംഘം പിടികൂടിയത്.

താജുദീനെതിരെ ദിവസേന നിരവധിയായ പരാതികളാണ് ലഭിച്ചിരുന്നതെന്ന് ഗ്രാമപഞ്ചായത്ത് അധികൃതർ വ്യക്തമാക്കി. അറസ്റ്റിലായ പ്രതിയെ തുടർന്നുള്ള നിയമനടപടികൾക്കായി വിജിലൻസ് കോടതിയിൽ ഹാജരാക്കും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പൈങ്കുനി ഉത്ര ഉത്സവം : ശബരിമല സന്നിധാനത്ത് വിളക്കെഴുന്നള്ളിപ്പ് ഇന്ന് തുടങ്ങും

ശബരിമല : പൈങ്കുനി ഉത്ര ഉത്സവത്തിൻ്റെ 5 -ാം ദിനമായ ഇന്ന് ശബരിമല സന്നിധാനത്ത് വിളക്കെഴുന്നള്ളിപ്പിന് തുടക്കമാകും. ഈ മാസം  10 ന് സമാപിക്കും. ഇന്ന് രാത്രിയിൽ  ശ്രീഭൂതബലിയ്ക്ക് ശേഷമാണ് വിളക്കെഴുന്നള്ളിപ്പ് ആരംഭിക്കുന്നത്. ആനപ്പുറത്ത്...

കൊല്ലത്തു നിന്ന് കാണാതായ പത്താം ക്ലാസ് വിദ്യാർഥിനിയും യുവാവും ട്രെയിൻ തട്ടി മരിച്ച നിലയിൽ

കൊല്ലം : കൊല്ലം വാളത്തുംഗലിൽ നിന്ന് കാണാതായ പത്താം ക്ലാസ് വിദ്യാർഥിനിയെയും യുവാവിനേയും ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി.കൊല്ലം വളത്തുങ്കൽ ആക്കോലിൽ സ്വദേശിനിയായ വിസ്മയ(15)യും ബന്ധുവും കണ്ണനല്ലൂർ സ്വദേശിയായ അഭിലാഷുമാണ് (21)...
- Advertisment -

Most Popular

- Advertisement -