Thursday, October 1, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaഓണവിപണി :...

ഓണവിപണി : അമ്പലപ്പുഴ താലൂക്കിലെ വിവിധ കേന്ദ്രങ്ങളിൽ പരിശോധന

ആലപ്പുഴ: ഓണക്കാലത്തോടനുബന്ധിച്ച് ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള സംയുക്ത പരിശോധന സംഘം അമ്പലപ്പുഴ താലൂക്കിലെ വിവിധയിടങ്ങളിലായി  പരിശോധനകൾ നടത്തി. പരിശോധനയിൽ 10  പലചരക്ക് കടകൾ, എട്ട്  പച്ചക്കറി കടകൾ, രണ്ട്  ബേക്കറികൾ, ഒരു  ഹോട്ടൽ,  ഒരു മീൻ കട എന്നിങ്ങനെ പരിശോധന നടത്തിയത്.

പരിശോധനകളിൽ  വില വിവര പട്ടിക പ്രദർശിപ്പിക്കാത്ത 13 പൊതുവിപണി കേന്ദ്രങ്ങൾക്കും,  ലൈസൻസ് പരിശോധനയ്ക്ക് ഹാജരാക്കാത്ത ഒരു പൊതുവിപണി കേന്ദ്രത്തിനെതിരെയും നടപടി സ്വീകരിക്കുന്നതിന് ജില്ലാ കളക്ടർക്ക് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട് എന്ന്  ജില്ലാ   സപ്ലൈ ഓഫീസർ  എം.ആർ  മനോജ് കുമാർ   അറിയിച്ചു.
 
ഓണക്കാലം ആയതിനാൽ കച്ചവടക്കാർ അമിതവില ഈടാക്കരുതെന്നും, കൃത്യമായ വില വിവരം പ്രദർശിപ്പിക്കണമെന്നും, വരും ദിവസങ്ങളിൽ ജില്ലയിലെ മറ്റു താലൂക്കുകളിലും സംയുക്ത സ്ക്വാഡ് പരിശോധന തുടരുമെന്നും ജില്ലാ സപ്ലൈ ആഫീസർ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ജവഹർലാൽ നെഹ്‌റു ജന്മദിനാഘോഷവും പ്രസംഗ മത്സരവും

തിരുവല്ല : ജവഹർ ബാൽ മഞ്ച് പെരിങ്ങര യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ  പി.എം. വി  ഹൈസ്കൂളിൽ  ജവഹർലാൽ നെഹ്‌റു ജന്മദിനാഘോഷവും പ്രസംഗ മത്സരവും  സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അരുന്ധതി അശോക് ഉദ്ഘാടനം...

കേക്ക് കഴിച്ചതിനെ തുടർന്ന് വയോധികൻ മരിച്ചുവെന്ന് ആരോപണം ; കല്ലറ തുറന്ന് പോസ്‌റ്റുമോർട്ടം നടത്തി

ചെങ്ങന്നൂർ : വയോധികന്റെ മരണത്തിൽ ബന്ധുക്കൾ ദുരൂഹത ആരോപിച്ചതിന് പിന്നാലെ കല്ലറ തുറന്ന് പോസ്‌റ്റുമോർട്ടം നടത്തി .പുലിയൂർ സ്വദേശി യേശുദാസിന്റെ(74) മരണത്തിലാണ് പരാതി ഉയർന്നത്.ഹോംനേഴ്സ് വീട്ടിൽ വച്ച് നൽകിയ കേക്ക് കഴിച്ചതിനെ തുടർന്ന്...
- Advertisment -

Most Popular

- Advertisement -