ശ്രീനഗർ : ജമ്മു കശ്മീരിലെ കുൽഗാമിലെ അഖ്‌റാനിലുള്ള സെൻട്രൽ റിസർവ് പോലീസ് ഫോഴ്‌സ് ചെക്ക്‌പോസ്റ്റിനു നേരെയുണ്ടായ ഭീകരാക്രമണത്തിൽ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു.ഉച്ചയ്ക്ക് 2.15ഓടെ ബൈക്കിൽ എത്തിയ ഭീകരർ സൈനികർക്കുനേരെ വെടിയുതിർക്കുകയായിരുന്നു.പരിക്കേറ്റവരെ ചികിത്സയ്ക്കായി അനന്ത്നാഗ് ജില്ലയിലെ ആശുപത്രിയിലേക്ക് മാറ്റി.ഭീകരർക്കായി തിരച്ചിൽ തുടങ്ങി.





