Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsനേപ്പാൾ പ്രളയം...

നേപ്പാൾ പ്രളയം : മരണസംഖ്യ 177 കടന്നു

കഠ്മണ്ഡു : നേപ്പാൾ പ്രളയത്തിൽ മരണസംഖ്യ 177 കടന്നു .00 ൽ അധികം ആളുകളെ കാണാതായതാണ് വിവരം. ഇതിൽ 580 പേരും വിനോദസഞ്ചാരികളാണ്.ആകെ മുന്നൂറോളം ഇന്ത്യക്കാരെയാണ് കാണാതായിരിക്കുന്നത്. ദുരിതബാധിത പ്രദേശത്ത് നിന്ന് 53 മലയാളികൾ നോർക്കയുമായും മുഖ്യമന്ത്രിയുടെ ഓഫീസുമായും ബന്ധപ്പെട്ടതായി നോർക്ക സിഇഒ അറിയിച്ചു.

പ്രളയത്തിന്റെ ശക്തിയിൽ നിരവധി കെട്ടിടങ്ങളും വീടുകളും തകർന്ന് ഒലിച്ചുപോയി. പല കെട്ടിടങ്ങളും മണ്ണും ചെളിയും മൂടിയ അവസ്ഥയിലാണ്. റോഡുകൾ തകർന്നതും കാലാവസ്ഥ പ്രതികൂലമായതും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട്. ദുരന്ത മേഖല നേപ്പാൾ പ്രധാനമന്ത്രി ബലേന്ദ്ര ഷാ സന്ദർശിച്ചു.

നേപ്പാൾ പ്രളയത്തിൽ കുടുങ്ങിയ ഇന്ത്യക്കാരെ രക്ഷിക്കാനുള്ള ശ്രമങ്ങൾ ചർച്ച ചെയ്യുന്നതിനായി വിദേശകാര്യ മന്ത്രിയുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേർന്നു.നേപ്പാൾ, ചൈന അംബാസഡർമാരും യോഗത്തിൽ പങ്കെടുത്തു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ലഹരിവസ്തു കൈവശം വച്ച അതിഥി തൊഴിലാളി പിടിയിൽ

ആറന്മുള: കഞ്ചാവ് കലർന്ന മിഠായി രൂപത്തിലുള്ള ലഹരിവസ്തു കൈവശം വച്ച അതിഥി തൊഴിലാളി പിടിയിലായി. ഉത്തർപ്രദേശ് ഗോരക്പൂർ ബിസാര വില്ലേജിൽ റൂദാൽ എന്ന സ്ഥലത്ത് റാം ഹുസില (50) ആണ് ആറന്മുള പോലീസിന്റെ...

നിരണത്ത് വീട്ടിൽ നിന്നും കാട്ടുപൂച്ചയെ വനംവകുപ്പ്  പിടികൂടി

തിരുവല്ല: നിരണത്ത് വീട്ടിൽ കയറി ഒളിച്ച  കാട്ടുപൂച്ചയെ  വനം വകുപ്പ് ഉദ്യോഗസ്ഥർ  എത്തി പിടികൂടി. വർഷങ്ങളായി ആൾ താമസമില്ലാതെ കിടക്കുകയായിരുന്നു നിരണം വടക്കുംഭാഗം മുപ്പരത്തിൽ വീട്ടിൽ നിന്നും കഴിഞ്ഞ രാത്രിയിലാണ് വനം വകുപ്പിന്റെ...
- Advertisment -

Most Popular

- Advertisement -