Wednesday, November 4, 2026
No menu items!

subscribe-youtube-channel

HomeNewsസർക്കാരിന്റെ എല്ലാ...

സർക്കാരിന്റെ എല്ലാ നിർണ്ണായക  തീരുമാനങ്ങളും മുന്നണിയുടെ അറിവോടെയാണ് നടപ്പിലാക്കുന്നത് : മുഖ്യമന്ത്രി

തിരുവനന്തപുരം :  സർക്കാരിന്റെ എല്ലാ നിർണ്ണായക നയപരമായ തീരുമാനങ്ങളും കോൺഗ്രസിന്റെയും മുന്നണിയുടെയും ഉന്നത നേതാക്കളുടെ അറിവോടെയും കൂടിയാലോചനയോടെയുമാണ് നടപ്പിലാക്കുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. താൻ ആരുമായും ചർച്ച ചെയ്യുന്നില്ലെന്ന ആരോപണം ശരിയല്ലെന്നും, എന്നാൽ താൻ വിമർശനങ്ങൾക്ക് അതീതനല്ലെന്നും സ്വകാര്യ വാർത്താ ഏജൻസിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.

ആരുമായും ചർച്ച ചെയ്യുന്നില്ലെന്നാണ് ചിലരുടെ ആരോപണം. എന്നാൽ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, രണ്ട് മുൻ കെപിസിസി പ്രസിഡന്റുമാർ, ഒരു പ്രവർത്തക സമിതി അംഗം, രണ്ട് വർക്കിംഗ് പ്രസിഡന്റുമാർ, യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ്, രണ്ട് വനിതാ നേതാക്കൾ എന്നിവരുൾപ്പെടെ പാർട്ടിയുടെ വിവിധ തലങ്ങളിലുള്ള മുതിർന്ന നേതാക്കൾ മന്ത്രിസഭയിലുണ്ട്. ഇതിനർത്ഥം എല്ലാ കാര്യങ്ങളും പാർട്ടി നേതാക്കളുമായി നിരന്തരം ചർച്ച ചെയ്യുന്നുണ്ട് എന്നുതന്നെയാണ്.

നയപരമായ കാര്യങ്ങൾ പാർട്ടി നേതൃത്വവുമായി പൂർണ്ണമായും ആലോചിക്കും. പാർട്ടി നയങ്ങളാണ് സർക്കാർ നടപ്പിലാക്കുന്നത്. എന്നാൽ ദൈനംദിന ഭരണപരമായ കാര്യങ്ങളിൽ പാർട്ടിയുമായി ചർച്ച നടത്തേണ്ട യാതൊരു ആവശ്യവുമില്ലല്ലോ -സതീശൻ ചോദിച്ചു.

പാർട്ടിക്കുള്ളിലെ ആഭ്യന്തര ജനാധിപത്യത്തെക്കുറിച്ച് സംസാരിക്കവെ, കോൺഗ്രസ് ബിജെപി പോലെയൊരു പാർട്ടിയല്ലെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. “ഞാൻ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാണ്. എന്നോട് ആർക്കും വിയോജിക്കാം. പാർട്ടിയിലേക്ക് ഉയർന്നുവരുന്ന ചെറുപ്പക്കാർക്ക് പോലും എന്നെ പരസ്യമായി വിമർശിക്കാം.

ഞാൻ വിമർശനങ്ങൾക്ക് അതീതനല്ല. ഞാൻ ചെയ്തതിൽ എന്തെങ്കിലും തെറ്റുണ്ടെന്ന് അവർ ചൂണ്ടിക്കാണിച്ചാൽ അത് തുറന്ന മനസ്സോടെ കേൾക്കാൻ ഞാൻ തയ്യാറാണ്. അവരുടെ ഭാഗത്താണ് തെറ്റെന്ന് എനിക്ക് തോന്നിയാൽ അവരെ കാര്യങ്ങൾ ബോധ്യപ്പെടുത്താൻ ഞാൻ ശ്രമിക്കും, അദ്ദേഹം വ്യക്തമാക്കി.

മുന്നണിയിലെ ഘടകകക്ഷികളായ ലീഗിനും ഫോർവേഡ് ബ്ലോക്കിനും പുതിയ പദവികള്‍ നൽകിയതുള്‍പ്പെടെയുള്ള വിഷയങ്ങളിൽ തന്നെ ഇരുട്ടിൽ നിർത്തിയെന്ന് കാട്ടി അടൂർ പ്രകാശ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് അടക്കം പരാതി നൽകിയതോടെയാണ് പുതിയ പ്രശ്നങ്ങൾക്ക് വഴിവെച്ചത്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശബരിമലയിൽ ഉണക്കലരി എത്തിച്ചു ; ഇക്കുറി അരവണ പ്രതിസന്ധിയുണ്ടാവില്ലെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ

​പത്തനംതിട്ട : ശബരിമലയിൽ തീർത്ഥാടകർക്ക് ആവശ്യത്തിന് അരവണ പ്രസാദം ഉറപ്പാക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ വ്യക്തമാക്കി. മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തോടനുബന്ധിച്ച് ഭക്തജനങ്ങളിൽ ആശങ്ക പരത്തിയിരുന്ന അരവണ പ്രതിസന്ധി ഇത്തവണ ഉണ്ടാകില്ലെന്നാണ്...

സാമൂഹ്യ സുരക്ഷ പെന്‍ഷന്‍ മസ്റ്ററിംഗ് : അക്ഷയ കേന്ദ്രങ്ങളിലൂടെ

പത്തനംതിട്ട : 2023 ഡിസംബര്‍ 31 വരെയുള്ള സാമൂഹ്യ സുരക്ഷ / ക്ഷേമനിധി ബോര്‍ഡ് പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് ജൂണ്‍ 25 മുതല്‍ ഓഗസ്റ്റ് 24 വരെ അക്ഷയ കേന്ദ്രങ്ങളിലൂടെ മസ്റ്ററിംഗ് നടത്താനുള്ള സൗകര്യം...
- Advertisment -

Most Popular

- Advertisement -