Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsKozhencherryമോഷണം നടത്തി...

മോഷണം നടത്തി വന്ന യുവാവിനെ ആറന്മുള പൊലീസ് പിടികൂടി

കോഴഞ്ചേരി : നാട്ടിൽ മോഷണം നടത്തി വന്ന യുവാവിനെ ആറന്മുള പൊലീസ് പിടികൂടി.ഇലന്തൂർ പരിയാരം സ്വദേശി സുജിത് (35) ആണ് പിടിയിലായത്. വീടുകളിൽ നിന്ന് കാർഷിക വിളകളും മോട്ടോറുകളും പൂമുഖങ്ങളിലെ കസേരകളുമാണ് ഇയാൾ മോഷ്ടിച്ചു വന്നിരുന്നത്.
പരിയാരം സ്വദേശിനിയായ വീട്ടമ്മ നൽകിയ പരാതിയിലാണ് പൊലീസ് അന്വേഷണം നടത്തി മോഷ്ടാവിനെ വലയിലാക്കിയത്. മോഷണമുതലുകൾ ഇയാൾ ഇലന്തൂരിലെ തന്നെ വിവിധ സ്ഥാപനങ്ങളിൽ വിൽപന നടത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മോഷണത്തിനും മോഷണവസ്തുക്കൾ വിൽപന നടത്തുന്നതിനും ഇയാൾക്ക് ആരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്നും അന്വേഷിക്കുമെന്നും പൊലീസ് അറിയിച്ചു
- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഭരണാധികാരികളെ വിമർശിച്ച ധീരനായ കലാകാരനായിരുന്നു കാർട്ടൂണിസ്റ്റ് ശങ്കർ: മന്ത്രി എം ലിജു

ആലപ്പുഴ : ശക്തമായ സ്ട്രോക്കുകളിലൂടെ ഭരണാധികാരികളെ വിമർശിച്ച ധീരനായ കലാകാരനായിരുന്നു കാർട്ടൂണിസ്റ്റ് ശങ്കറെന്ന് സഹകരണ, എക്സൈസ് വകുപ്പ് മന്ത്രി എം ലിജു പറഞ്ഞു. കാർട്ടൂണിസ്റ്റ് ശങ്കറിന്റെ 124-മത് ജന്മദിനാഘോഷവും കാർട്ടൂൺ പ്രദർശനവും കായംകുളം...

മലപ്പുറത്ത് ലഹരി ഉപയോഗിക്കുന്നവര്‍ക്ക് എച്ച്‌ഐവി ബാധ

മലപ്പുറം : മലപ്പുറം വളാഞ്ചേരിയിൽ ലഹരി സംഘത്തിലുള്ള ഒൻപത് പേർക്ക് എച്ച്ഐവി അണുബാധ സ്ഥിരീകരിച്ചു. എയ്ഡിസ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടന്ന പരിശോധനയിലാണ് ഒന്‍പത് പേര്‍ക്കും രോഗമുള്ളതായി സ്ഥിരീകരിച്ചത്. മൂന്നുപേർ ഇതരസംസ്ഥാന തൊഴിലാളികളും...
- Advertisment -

Most Popular

- Advertisement -